Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

അവന്റെ കരച്ചില്‍ കണ്ടുകൊണ്ടു നില്‍ക്കാനാകുമായിരുന്നില്ല... എന്റെ മോന്‍ കരയുന്നത് പോലെ തോന്നി; അവന് പാലു കൊടുക്കാതെ പോകാന്‍ തോന്നിയില്ല... പോലീസ് ഉദ്യോഗസ്ഥ എന്നതിനപ്പുറം താനൊരു 'അമ്മ കൂടിയാണ്; കളഞ്ഞുകിട്ടിയ കുഞ്ഞിനെ മുലയൂട്ടിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനപ്രവാഹം

06 JUNE 2018 11:38 AM IST
മലയാളി വാര്‍ത്ത

അര്‍ച്ചനയുടെ നന്മയെയും ഉള്ളിലെ മാതൃത്വത്തെയും കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത് ബംഗലുരു പോലീസ് തന്നെയാണ്. അവരുടെ ഫേസ്ബുക്ക് പേജിലായിരുന്നു വാര്‍ത്ത പങ്കുവെച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ നാഗേഷ് വഴിയരികില്‍ നിന്നും കണ്ടെത്തിയ കുഞ്ഞിനെ സ്‌റ്റേഷനില്‍ കൊണ്ടു വന്നപ്പോഴായിരുന്നു അര്‍ച്ചന കുഞ്ഞിന് മുലയൂട്ടിയത്. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അമ്മയായ അര്‍ച്ചന പ്രസവവാവധി കഴിഞ്ഞ് തിരികെ ജോലിയില്‍ കയറിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ.

സ്വന്തം ചോരയില്‍ ജനിച്ച കുഞ്ഞിനെപ്പോലും ഒരു കുറ്റബോധവുമില്ലാതെ ഉപേക്ഷിക്കാന്‍ മടി കാണിക്കാത്ത മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുകയും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന അവസരത്തില്‍ ബംഗളൂരുവിലെ പോലീസ് സേനാംഗമായ ഒരു യുവതിയുടെ പ്രവര്‍ത്തി ശ്രദ്ധേയമാവുന്നു. അവരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍. പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത നവജാതശിശുവിനെ മുലയൂട്ടാന്‍ കാണിച്ച നല്ല മനസ്സിനാണ് അര്‍ച്ചനയ്ക്കു നേര്‍ക്ക് ഈ അഭിനന്ദന പ്രവാഹം.

മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അമ്മ കൂടിയായ പോലീസ് കോണ്‍സ്റ്റബിള്‍ അര്‍ച്ചന. പ്രസവാവധിയില്‍ നിന്ന് തിരികെയെത്തിയിരിക്കുന്ന സമയത്താണ് ബംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിക്കു സമീപത്തുള്ള കെട്ടിടനിര്‍മാണ പരിസരത്ത് ഇക്കഴിഞ്ഞ ദിവസം ഒരാണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ ആര്‍ നാഗേഷാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്.

ജനിച്ച്‌ അധികസമയമാകുന്നതിനു മുമ്ബാണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതെന്ന് വ്യക്തമായിരുന്നു. വളരെ മോശം അവസ്ഥയിലായിരുന്നു അവന്‍. കുഞ്ഞിന്റെ ദേഹത്ത് രക്തം പുരണ്ടിരിക്കുന്നത് കാണാമായിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയിരിക്കുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചശേഷം കുട്ടിയെയും കൊണ്ട് പോലീസ് സ്റ്റേഷനിലെത്തി. ആ സമയം അര്‍ച്ചനയും പോലീസ് സ്റ്റേഷനിലുണ്ടായിരുന്നു. 'കുഞ്ഞിന്റെ കരച്ചില്‍ എനിക്ക് സഹിക്കാനാവുമായിരുന്നില്ല എന്റെ കുഞ്ഞ് കരയുന്നതു പോലെയാണ് എനിക്ക് തോന്നിയത്.

എനിക്ക് അവനെ പാലൂട്ടിയേ മതിയാകുമായിരുന്നുള്ളു എന്ന് പറഞ്ഞ് അര്‍ച്ചന പിന്നീട് കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. അര്‍ച്ചനയുടെ നല്ലമനസ്സിനെ കുറിച്ചുള്ള വാര്‍ത്ത, ബംഗളൂരു പോലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കവച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അതോടെ അവരെത്തേടി അഭിന്ദനപ്രവാഹവും ഒഴുകി. മുഖ്യമന്ത്രി കുമാരസ്വാമിയുടെ പേരാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത്. കുഞ്ഞിനെ പിന്നീട് ശിശുമന്ദിരത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (7 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (33 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (4 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (4 hours ago)

Malayali Vartha Recommends