ഐസക്കേ അറിഞ്ഞില്ലേ പാര ഡല്‍ഹീന്ന് വരുന്നു

ധന നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നികുതി പിരിവില്‍ ഗുരുതര വീഴ്ച വരുത്തുന്നതായുള്ള മലയാളി വാര്‍ത്ത ശരി വച്ചു കൊണ്ട് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ധനവകുപ്പിനോട് വിശദീകരണം തേടി. വാറ്റ് നികുതി ഈടാക്കുന്നതില്‍ 12,000 കോടിയുടെ നഷ്ടമാണ് കേരള സര്‍ക്കാര്‍ വരുത്തിയതെന്ന് സി.എ.ജി കണ്ടെത്തി. ഇത്രയധികം തുക എവിടെ പോയെന്നാണ് സിഎജി അന്വേഷിക്കുന്നത്.
സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് വന്‍കിടക്കാരില്‍ നിന്നും നികുതി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നത്. വന്‍കിടക്കാരില്‍ നിന്നും നികുതി ഈടാക്കുന്ന കാര്യത്തില്‍ ഇടതുവലതു സര്‍ക്കാരുകള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഇരുവരും സമ്പന്നരെ സഹായിക്കുന്നതില്‍ ഒരുപടി മുന്നിലാണ്.
2005 ല്‍ നടപ്പിലാക്കിയ ശേഷം ഇതുവരെയുള്ള 25 ലക്ഷം ഇടപാടുകളിലാണ് വന്‍ തോതില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. 7000 കോടിയുടെ നികുതി നഷ്ടമാണ് സിഎജി കണ്ടെത്തിയത്. ഇതിന് 5000 രൂപ പലിശ കൂട്ടി ചേര്‍ത്താണ് 12,000 കോടിയുടെ നഷ്ടം കണ്ടെത്തിയത്.
കേരളത്തിലെ ചെക്ക് പോസ്റ്റുകളില്‍ ശരിയായ നികുതി നിര്‍ണയം നടക്കുന്നില്ലെന്നും സിഎജി ആരോപിക്കുന്നു. സ്റ്റോക്കിലെ തിരിമറികള്‍ കണ്ടെത്താനുള്ള സംവിധാനങ്ങളും ഫലപ്രദമല്ലെന്ന് സിഎജി ആരോപിക്കുന്നു. കാസര്‍കോട്ടെ ഒരു തടിമില്ലിനുവേണ്ടി 114 ലോഡ് തടി കടത്തി കൊണ്ടു വന്നത് വെട്ടിപ്പിനു ഉദാഹരണമാണെന്ന് സിഎജി രേഖയില്‍ ചൂണ്ടികാണിക്കുന്നു.
കേരളത്തില്‍ സ്വര്‍ണവില്‍പന തകൃതിയാണ്. എന്നാല്‍ സ്വര്‍ണം വഴിയുള്ള നികുതി സര്‍ക്കാരിലേയ്ക്ക് വരുന്നില്ല. സ്വര്‍ണകടകളില്‍ നിന്നും നല്‍കുന്ന ബില്ലുകള്‍ ഒറിജിനല്ലാത്തതാണ് കാരണം. സ്വര്‍ണത്തിന് പുറമെയാണ് നേരിട്ടുള്ള വില്പനയിലൂടെ നടക്കുന്ന കച്ചവടം. ഇത്തരം കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാത്ത സര്‍ക്കാര്‍ കുടിവെള്ളത്തില്‍ നികുതി വര്‍ധിപ്പിച്ച് ജനങ്ങളെ പൊറുതിമുട്ടിക്കാനാണ് ശ്രമിക്കുന്നത്.
2005 മുതല്‍ നടക്കുന്ന നികുതിവെട്ടിപ്പിനെ കുറിച്ച് ധനകാര്യ വിദഗ്ദനെന്നു നടിക്കുന്ന ഡോ.തോമസ് ഐസകിന് മിണ്ടാട്ടമില്ല. വാറ്റ് നടപ്പിലാക്കിയത് ധനമന്ത്രി ഡോ.ഐസകാണ്. വാറ്റ് നടപ്പിലാക്കുമ്പോള്‍ കേരളത്തിലേയ്ക്ക് പണം ഒഴുകുമെന്നാണ് ഐസക് പ്രഖ്യാപിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























