Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുകെജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവത്തില്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്‌

30 SEPTEMBER 2014 02:31 PM IST
മലയാളി വാര്‍ത്ത.

അഞ്ചുവയസ്സുള്ള വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ ജവഹര്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവായി. കടുത്ത നിയമലംഘനം നടന്നുവെന്ന്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഡി.പി.ഐയാണ്‌ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടത്‌. കുടപ്പനക്കുന്നിലെ ജവഹര്‍ ഇംഗ്‌ളിഷ്‌ മീഡിയം സ്‌കൂളിലാണ്‌ കുട്ടിയെ പട്ടികൂട്ടിലാക്കിയ സംഭവം നടന്നത്‌. കുട്ടികളോട്‌ ഒരിക്കലും നടപ്പാക്കാന്‍ പാടില്ലാത്ത ശിക്ഷണ രീതിയും പെരുമാറ്റവുമാണ്‌ സ്‌കൂളിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടായതെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടറുടെ റിപ്പോര്‍ട്ട്‌ പറയുന്നു.
ജവഹര്‍ ഇംഗ്‌ളിഷ്‌ മീഡിയം സ്‌കൂളില്‍ വേണ്ട സൗകര്യങ്ങള്‍ ഒന്നുമില്ല. വീടിനോട്‌ ചേര്‍ന്ന ഷെഡിലാണ്‌ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ സ്‌കൂളിനെ സംബന്ധിച്ച രേഖകള്‍ ഒന്നും വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ല. സ്‌കൂളിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്‌തു.
റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്ബ്‌ പറഞ്ഞു. സ്‌കൂളിന്റെ ഭാഗത്ത്‌ തെറ്റുണ്ടായി എന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്ബ്‌ പറഞ്ഞു. സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനമൊരുക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
സഹപാഠിയോട്‌ സംസാരിച്ചതിനാണ്‌ യു.കെ.ജി വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പലും ക്ലാസ്‌ ടീച്ചറും ചേര്‍ന്ന്‌ പട്ടിക്കൂട്ടിലടച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (4 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (4 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (4 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (5 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (5 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (5 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (5 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (5 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (5 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (5 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (5 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (5 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (5 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (5 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

Malayali Vartha Recommends