വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി ബോട്ടില്‍നിന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി...

വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി ബോട്ടില്‍നിന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി. കൊച്ചി കായലില്‍ കപ്പല്‍ചാലിന് സമീപമാണ് സംഭവം. എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ വി.കെ. കൃഷ്ണനാണ് കായലില്‍ ചാടിയത്. ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ യാത്രാബോട്ടായ ഫോര്‍ട്ട്ക്വീന്‍ ചൊവ്വാഴ്ച രാത്രി എട്ടോടെ വൈപ്പിന്‍ ബോട്ട് ജെട്ടിയില്‍ അടുക്കാനിരിക്കെയാണ് സംഭവം. തന്നെ പുകച്ച് പുറത്തുചാടിക്കാന്‍ സി.പി.എം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി ശ്രമിക്കുന്നെന്ന് കുറ്റപ്പെടുത്തി എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് ബോട്ടിലെ യാത്രക്കാരന് കൈമാറിയശേഷമാണ് കായലില്‍ ചാടിയത്. രാത്രിയായതിനാല്‍ തെരച്ചില്‍ നടത്താനായില്ല.
എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ കഴിഞ്ഞ മേയ് 31നാണ് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പികൂടി പിന്തുണച്ചതോടെ കൃഷ്ണന് സ്ഥാനം നഷ്ടമായത്. എന്നാല്‍, സ്ഥാനനഷ്ടമല്ല ആത്മഹത്യക്ക് കാരണമെന്ന് കത്തില്‍ പറയുന്നു. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ പറയുന്നു.
തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച പഞ്ചായത്ത് കമ്മിറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു. റെയില്‍വേ മെയില്‍ സര്‍വിസില്‍നിന്ന് വിരമിച്ചശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്. 20052010 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. ഇത്തവണ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് നേടിയപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് കൃഷ്ണന് പ്രസിഡന്റുസ്ഥാനം ലഭിച്ചത്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം.ആരോഗ്യ വിഷയങ്ങളും കുടുംബ പ്രശ്‌നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha























