പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കര്‍ തന്നെ അപമാനിച്ചെന്ന എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകള്‍ സ്‌നിക്തയുടെ വാദം തെറ്റാണെന്ന് മെഡിക്കല്‍രേഖകള്‍, കേസ് അട്ടിമറിക്കാനുള്ള പൊലീസ് നീക്കവും പാളുന്നു

പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കര്‍ തന്നെ അപമാനിച്ചെന്ന എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകള്‍ സ്‌നിക്തയുടെ വാദം തെറ്റാണെന്ന് മെഡിക്കല്‍രേഖകള്‍. ഓട്ടോറിക്ഷ ഇടിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയിലെ അസ്ഥിരോഗവിദഗ്ധന്‍ ഡോ. ഹരി ഇക്കാര്യം കേസ് ഷീറ്റില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. താമസിക്കാതെ ഡോ. ഹരിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും. അതിനാല്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സുദേഷ്‌കുമാറിന്റെ ഐ.എ.എസ് പരിശീലിക്കുന്ന മകള്‍ ഗവാസ്‌ക്കറിനെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. എന്നാല്‍ ഇക്കാര്യം അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടില്ല.
ഗവാസ്‌ക്കര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് സ്‌നിക്ത മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് കേസെടുത്തത്. കേസില്‍ ജൂലൈ നാല് വരെ ഗവാസ്‌ക്കറെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതിന് മുമ്പ് ഗവാസ്‌ക്കറിനെതിരെ എ.ഡി.ജി.പി പരാതി നല്‍കിയിരുന്നു. തന്റെ ഔദ്യോഗികവാഹനം ഗവാസ്‌ക്കര്‍ അലക്ഷ്യമായി ഓടിച്ചെന്നും തുടര്‍ന്നാണ് അപകടം നടന്നതെന്നാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. മെഡിക്കല്‍ രേഖകള്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇങ്ങിനെയൊരു പരാതി പെട്ടെന്ന് നല്‍കിയതെന്ന് വിലയിരുത്തുന്നു.
ഗവാസ്‌ക്കര്‍ നല്‍കിയ പരാതിയില്‍ എ.ഡി.ജി.പിയുടെ മകള്‍ സ്‌നിക്തയെ പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന നീക്കം ശക്തമാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഗവാസ്‌ക്കര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് സ്‌നിക്ത തിരുവനന്തപുരം ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. പ്രതാപന്‍ നായര്‍ക്ക് മൊഴി നല്‍കിയിരുന്നു. അതെല്ലാം കളവാണെന്ന് വ്യക്തമാക്കുന്നതാണ് മെഡിക്കല്‍ രേഖകള്‍.
https://www.facebook.com/Malayalivartha
























