വിദേശ വനിതയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹൈക്കോടതിയില്‍

വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ആന്‍ഡ്ര്യൂ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. നേരത്തെ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍ഡ്ര്യൂസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരി സ്വദേശത്തേക്ക് മടങ്ങിയിട്ടും ആന്‍ഡ്ര്യൂ കേരളത്തില്‍ തന്നെ തുടരുകയാണ്. തന്റെ ഭാര്യയുടെ മരണത്തില്‍ ഇനിയും ദുരൂഹതകള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് ആന്‍ഡ്ര്യൂവിന്റെ ആവശ്യം. കേസ് എത്രയും പെട്ടെന്ന് ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























