2008 ല്‍ അന്നത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തികിടം മറിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി സര്‍ക്കാരിന്റെ പുതിയ ഭേദഗതി

കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഭൂമാഫിയക്കും കുത്തകകള്‍ക്കും തീറെഴുതാനുള്ള വലിയ ഗൂഡാലോചനയുടെ ഭാഗമായാണ് നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വിവാദമായ ഈ ഭേദഗതി തിങ്കളാഴ്ച സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2008 ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കൊണ്ടുവന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തികിടം മറിക്കുന്നതാണ് പുതിയ ഭേദഗതി.
വന്‍ കിട മുതലാളിമാര്‍ക്ക് നിര്‍ബാധം കേരളത്തിലെ വയലുകളും തണ്ണീര്‍ തടങ്ങളും തീറെഴുതാനുള്ള നീക്കമാണ് ഈ ബില്ലിലൂടെ സര്‍ക്കര്‍ നടത്തുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. യാതൊരു നിബന്ധനയും കൂടാതെ നെല്‍വയലുകള്‍ ഭൂമാഫിയക്ക് പതിച്ച് കൊടുക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു ബില്‍ കൊണ്ടുവന്നരിക്കുന്നത്. തണ്ണീര്‍ തടങ്ങളുടെയും നെല്‍വയലുകളുടെയും പൂര്‍ണ്ണമായ നാശത്തിനേ ഇത് വഴിയൊരുക്കൂ. നെല്‍ വയല്‍, തണ്ണീര്‍ തടം, കരഭൂമി എന്നിവ കൂടാതെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു പദവി കൂടി സൃഷ്ടിച്ച് തണ്ണീര്‍ തടങ്ങളും നെല്‍വയലുകളും റിയല്‍ എസ്‌റ്റേറ്റ് മാഫിയക്ക് വില്‍ക്കുക എന്നതാണ് മാത്രമാണ് ഈ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്കുന്നതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
ഇത് ഒരിക്കലും അനുവദിക്കാനാകില്ല. നെല്‍വയല്‍ നികത്തുന്നതിന് പ്രാദേശികതല നിരീക്ഷണ സമിതിയുടെ അനുമതി ആവശ്യമായിരുന്നത് പോലും ഭേദഗതിയിലൂടെ എടുത്തുകളയുകയാണ്. പൊതു ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ സര്‍ക്കാരിന് മാത്രമല്ല സ്വകാര്യ ഗ്രൂപ്പുകള്‍ക്കും വയല്‍ നികത്താന്‍ അനമതി നല്‍കുന്ന ഈ ഭേദഗതി ബില്ല് കേരളത്തിന്റെ പച്ചപ്പിനെ തന്നെ ഇല്ലാതാക്കുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























