എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഒഴിഞ്ഞ് കർദ്ദിനാൾ ജോർജ് മാർ ആലഞ്ചേരി ; മാർ ജേക്കബ് മനത്തോടത്ത് സഭയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ

എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റർ സ്ഥാനം കർദ്ദിനാൾ ജോർജ് മാർ ആലഞ്ചേരി ഒഴിഞ്ഞു. മാർ ജേക്കബ് മനത്തോടത്തിനെ സഭയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിയമിച്ചു.അതേ സമയം, എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോർജ് ആലഞ്ചേരി തുടരും. നിലവിൽ സീറോ മലബാർ സഭാ പാലക്കാട് രൂപതാ ബിഷപ്പാണ് മാർ ജേക്കബ് മനത്തോടത്ത്. സഭയിലെ ഭൂമി വിവാദങ്ങളിൽ മാർ ജോർജ് ആലഞ്ചേരി പ്രതികൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹംഅഡ്മിനിസ്ട്രേറ്റർ സ്ഥാനം ഒഴിഞ്ഞത്.
https://www.facebook.com/Malayalivartha
























