മംഗലാപുരത്ത് റംബുട്ടാന്‍ തൊണ്ടയില്‍ പന്ത്രണ്ടുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം മംഗലാപുരത്ത് പന്ത്രണ്ടുകാരൻ റംബുട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. മംഗലാപുരം സഫാ ആഡിറ്റോറിയത്തിന് സമീപം ജീനാ കോട്ടേജില്‍ ഷിബു പദ്മനാഭന്‍-സംഗീത ദമ്പതികളുടെ മകന്‍ ഭരത് ആഞ്ജനാണ് മരിച്ചത്.
വീട്ടില്‍ വച്ച് റംബുട്ടാന്‍ കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തുടർന്ന് ശ്വാസതടസ്സം നേരിട്ട ഭരതിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മേനംകുളം സെന്റ് മാര്‍ത്തോസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആഞ്ജന്‍.
https://www.facebook.com/Malayalivartha
























