സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ പദ്ധതിയുമായി പോലീസ്; പുതിയ പദ്ധതിയുടെ രൂപീകരണം കോടതിയുടെ ഉത്തരവ് പ്രകാരം

കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ പൊലീസ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍ നോഡല്‍ സൈബര്‍ സെല്‍ രൂപീകരിക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് രൂപീകരണം. കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ഒരുക്കാനാണ് പൊലീസിന്റെ പദ്ധതി.
സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ എ.ഡി.ജി.പി സെല്ലിന്റെ നോഡല്‍ ഓഫീസറായിരിക്കും. എസ്.സി.ആര്‍.ബി എസ്.പി, തിരുവനന്തപുരം സിറ്റി ഡി.സി.ആര്‍.ബി അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരെ നോഡല്‍ ഓഫീസറെ സഹായിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























