ജസ്‌നയുടെ തിരോധാനത്തില്‍ കുടുംബാംഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍

പത്തനംതിട്ടയില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്‌നയെക്കുറിച്ചുള്ള അന്വേഷണം ശക്തമാകുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെങ്കിലും സംഭവത്തില്‍ കുടുംബാംഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ജസ്‌നയുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
ഒരു ലക്ഷത്തില്‍ പരം ഫോണ്‍ കോളുകള്‍ സൈബര്‍ വിദഗ്ദര്‍ പരിശോധിക്കുകയാണ്. വിവര ശേഖരണ പെട്ടികളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ കൂടുതലും ജെസ്‌നയുടെ കുടുംബത്തനെതിരാണ്. ജസ്‌നയുടെ കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഡിജിപിയെയും സന്ദര്‍ശിച്ച ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഇതേ ആവശ്യമാണ് ഉന്നയിച്ചത്.
ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ രണ്ടാഴ്ചക്കകം നടപടി ഉണ്ടാകുമെന്നാണ് ഡിജിപി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് നല്‍കിയ ഉറപ്പ്. ഇതര സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























