പോലീസിലെ അടിമപ്പണി അവസാനിപ്പിക്കാന്‍ പുതിയ നടപടി

പോലീസിലെ അടിമപ്പണി അവസാനിപ്പിക്കാന്‍ ക്യാംപ് ഫോളോവര്‍ ഉള്‍പ്പെടെയുള്ള ലാസ്റ്റ്‌ഗ്രേഡ് തസ്തികകളിലേക്കുള്ള നിമനം പിഎസ്‌സിക്ക് വിടുന്നു. ഇതിനായി ലാസ്റ്റ് ഗ്രേഡ് സ്‌പെഷല്‍ ചട്ടങ്ങളില്‍മാറ്റം വരുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ക്യാംപ് ഫോളോവേഴ്‌സിന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടിവരുന്ന അടിമപ്പണി, മാനസിക പീഡനം എന്നിവ വന്‍വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പിഎസ്‌സി വഴിനിയമനം നടക്കുന്നതോടെ, ഇവര്‍ക്ക് വ്യക്തമായ സേവന, വേതന വ്യവസ്ഥകളുണ്ടാകും. അടിമപ്പണി ഉള്‍പ്പെടെയുള്ള തെറ്റായ പ്രവണതകള്‍ ഇതോടെ അവസാനിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരാകുന്നതോടെ, ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍വ്യവസ്ഥകള്‍ക്കനുസൃതമായി പരാതികള്‍ക്ക് പരിഹാരം തേടാനുമാകും. നിലവില്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നിയമനം.
പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പോലീസിലെ അടിമപ്പണി പുറംലോകം അറിയുന്നത്. വിഷയത്തെ തുടര്‍ന്ന് കൂടുതല്‍ ദാസ്യപ്പണിയുടെ തെളിവുകള്‍ പുറത്തുവന്നതോടെ അടിമപ്പണി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























