Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആരോടും അധികം അടുത്തിടപഴകാത്ത പ്രകൃതക്കാരൻ; അര്‍ജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ ഡിനുവിന് ആ പരാജയം താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു: തോല്‍വി ഉറപ്പായപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമിന്റെ ജഴ്‌സി ഊരിവച്ച് ആത്മഹത്യാ കുറിപ്പും എഴുതി അപ്രത്യക്ഷനായി- ഡിനുവിന് എന്ത് സംഭവിച്ചെന്ന് അറിയാതെ നെഞ്ച് പൊട്ടി മാതാപിതാക്കൾ, ആശങ്കയോടെ നാട്ടുകാരും

23 JUNE 2018 10:26 AM IST
മലയാളി വാര്‍ത്ത

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഏറ്റുമാനൂരിലെ കടുത്ത ആരാധകൻ ആറ്റിൽ ചാടിയെന്ന വാർത്ത മലയാളികളെ സംബന്ധിച്ചിടത്തോളം ഞെട്ടലുളവാക്കുന്ന വാർത്തയായിരുന്നു. 'എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന്' എഴുതിവച്ചശേഷമാണ് ഡിനു വീടുവിട്ടിറങ്ങിയത്. ലോക ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ട് മനംനൊന്ത് കുറിപ്പും എഴുതിവെച്ച്‌ കാണാതായ ഡിനു മടങ്ങിവരുമെന്ന് വിശ്വാസത്തിലാണ് കൊറ്റത്തില്‍ കുടുംബം. ടി.വിയില്‍ മത്സരം കാണുമ്പോൾ അര്‍ജന്റീനയുടെ നീല ജേഴ്‌സിയിട്ടുകൊണ്ടാണ് കളി കണ്ടത്.

ക്രൊയേഷ്യയോട് അര്‍ജന്റീന പരാജയപ്പെട്ടു എന്ന കാര്യം കണ്ടപ്പോള്‍ ജേഴ്‌സിയും ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമാണ് ഡിനു ഇവിടം വിട്ടത്. രാവിലെതന്നെ ഡിനുവിനെ കാണാതായപ്പോള്‍മുതല്‍ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. അര്‍ജന്റീന തോറ്റതിനു പിന്നാലെ സുഹൃത്തുക്കള്‍ ഡിനുവിനെ വിളിച്ചിരുന്നെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. പരിഹാസം ഭയന്ന് ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്‌തെന്നാണു സുഹൃത്തുക്കള്‍ കരുതിയത്.

അര്‍ജന്റീനയുടെയും ലയണല്‍ മെസിയുടെയും കടുത്ത ആരാധകനാണ് ഡിനു. മെസി ഗോളടിക്കുമെന്നും അര്‍ജന്റീന ജയിക്കുമെന്നും സുഹൃത്തുക്കളോടു പറഞ്ഞ ശേഷമാണു ഡിനു െവെകിട്ട് കോട്ടയത്തെ ജോലി സ്ഥലത്തുനിന്നു മടങ്ങിയത്. വീട്ടിലേക്കു പോകുന്ന വഴി അര്‍ജന്റീനയുടെ ജഴ്‌സിയും വാങ്ങിയിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ മെസിയുടെ ചിത്രമുള്ള മൊെബെല്‍ ഫോണ്‍ കവറും ജഴ്‌സിയും ഡിനുവിന്റെ മുറിയില്‍നിന്നു കണ്ടെത്തുകയുംചെയ്തു. അര്‍ജന്റീന തോറ്റാല്‍ പിന്നെ പുറത്തിറങ്ങേണ്ടിവരില്ലെന്നു ഡിനു വീട്ടുകാരോടു പറഞ്ഞിരുന്നത്രേ.

വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയശേഷം പിതാവ് അലക്‌സാണ്ടറിനും മാതാവ് ചിന്നമ്മയ്ക്കുമൊപ്പം ഡിനു ടിവി കണ്ടു. അര്‍ജന്റീന-ക്രൊയേഷ്യ ലോകകപ്പ് മത്സരം ആരംഭിക്കുമ്ബോഴേക്കും മാതാപിതാക്കള്‍ ഉറങ്ങാന്‍ കിടന്നു. പിന്നീട്, ശബ്ദം കേട്ടപ്പോള്‍ ടിവി നിര്‍ത്തിയിട്ട് ഉറങ്ങാന്‍ ഡിനുവിനോടു പിതാവ് ആവശ്യപ്പെട്ടിരുന്നു. പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേറ്റ ചിന്നമ്മ മുറിയില്‍ വെളിച്ചം കണ്ടു നോക്കിയപ്പോള്‍ ഡിനുവിന്റെ കണ്ടില്ല. അടുക്കള വാതില്‍ തുറന്നു കിടക്കുന്നതു കണ്ട ചിന്നമ്മ അലക്‌സാണ്ടറെ വിളിച്ചുണര്‍ത്തി. കള്ളന്‍ കയറിയെന്നായിരുന്നു ആദ്യം സംശയം. പിന്നീട് ഡിനുവിന്റെ മുറിയിലെത്തിയപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടത്. തുടര്‍ന്ന് അയര്‍ക്കുന്നം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.


വീടിനു സമീപത്തുനിന്ന് മണം പിടിച്ച പോലീസ് നായ മീനച്ചിലാറ്റിലെ കടവിലെത്തിയതാണു ഡിനു പുഴയില്‍ച്ചാടിയെന്നു സംശയമുണ്ടാകാന്‍ കാരണം. എന്നാല്‍, പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കും തെരച്ചില്‍ ദുഷ്‌കരമാക്കി. ഒടുവില്‍ ഉച്ചവരെ തെരച്ചില്‍നടത്തിയ അഗ്നിരക്ഷാസേന ശ്രമം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ഡിനുവിന്റെ തിരോധാനത്തില്‍ മറ്റു സാധ്യതകളും അന്വേഷിക്കുമെന്നു അയര്‍ക്കുന്നം പോലീസ് പറഞ്ഞു. നീന്തല്‍ അറിയാവുന്ന തന്റെ മകന്‍ എന്തു സംഭവിച്ചുവെന്ന് തിരിച്ചറിയാനാകാതെ ഡിനുവിന്റെ മാതാവ് ചിന്നമ്മ കിടന്ന കിടപ്പില്‍തന്നെയാണ്. അയല്‍വാസികളും ബന്ധുക്കളും ആശ്വസിപ്പിക്കാനെത്തുന്നുണ്ട്.

ആരോടും കൂടുതല്‍ അടുത്തിടപഴകുന്ന പ്രകൃതക്കാരനായിരുന്നില്ല ഡിനു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്‍.ഡി.ക്ലാർക്ക് പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ പേരുണ്ടെന്നറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം ഉടന്‍ സാക്ഷാത്ക്കരിക്കുമെന്ന് ബന്ധുക്കളോട് പറഞ്ഞതായി ഇവര്‍ ഓര്‍ക്കുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. പൊതുപ്രവര്‍ത്തനരംഗത്ത് കൊറ്റത്തില്‍ കുടുംബം ഏറെ മുന്നിട്ടു നില്‍ക്കുന്നത് ഡിനുവിന് എന്നും അഭിമാനമായിരുന്നു. പിതൃസഹോദരന്‍ ജോയി കൊറ്റം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സേവനം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജോയിസ് കൊറ്റം ഡിനുവിന്റെ പിതൃസഹോദരപുത്രനാണ്. നാട്ടില്‍ വലിയ കൂട്ടുകെട്ടുകളോ ഇടപെടലുകളോ ഡിനു നടത്തിയിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. ബി.എസ്‌സി. കെമിസ്ട്രി ബിരുദധാരിയായിരുന്നു ഡിനു. സഹോദരി ദിവ്യ ഖത്തറില്‍ നഴ്‌സാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (13 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (15 hours ago)

Malayali Vartha Recommends