അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പതിനൊന്നുകാരി സ്വകാര്യ ബസ് ഇടിച്ച് തെറിച്ചുവീണ് മരിച്ചു. കാട്ടിപ്പള്ളയിലെ റോഷന്‍നൂര്‍ജഹാന്‍ ദമ്പതികളുടെ മകള്‍ മദീഹയാണ് അപകടത്തില്‍പ്പെട്ടത്. മകളേയും മകന്‍ തയ്യിബ് അന്‍സാറിനേയും(നാല്) സ്‌കൂട്ടറില്‍ ഇരുത്തി യാത്രചെയ്യുകയായിരുന്നു നൂര്‍ജഹാന്‍. നന്ദൂറിലെത്തിയപ്പോള്‍ ഉടുപ്പിയില്‍ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.
തെറിച്ചുവീണ ബാലികക്ക് തലക്ക് ഗുരുതര പരുക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു. മകനും പരുക്കുണ്ട്. റോഷന്‍ ബംഗളൂരുവില്‍ ജോലി ചെയ്യുന്നു. മൂത്തമകള്‍ അവിടെ വിദ്യാര്‍ഥിയാണ്.
https://www.facebook.com/Malayalivartha



























