പശുക്കളെ കശാപ്പ് ചെയ്യുന്നത് പൂർണമായും തടയുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ പുതിയ നിയമം നടപ്പിലാക്കണം ; പശുക്കടത്തുന്നത് തുടരുകയാണെങ്കിൽഗോ രക്ഷാപ്രവർത്തകർ തെരുവിൽ ഇറങ്ങുമെന്ന ഭീഷണിയുമായി ബാബ രാംദേവ്

ബക്രീദ് അടുത്തതോട്കൂടി രാജ്യവ്യാപകമായി പശുകടത്ത് നടക്കുന്നു എന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ബാബ രാംദേവും രംഗത്ത് വന്നിരിക്കുകയാണ്. പശുക്കടത്തുന്നത് തുടരുകയാണെങ്കിൽ ഇവരെ നേരിടാൻ ഗോ രക്ഷാപ്രവർത്തകർ തെരുവിൽ ഇറങ്ങുമെന്നാണ് രാം ദേവിന്റെ ഭീഷണി.
പശുക്കടത്ത് തടയുന്നതിന് നടപടി എടുത്തില്ലെങ്കിൽ പ്രവർത്തകർ തെരുവിൽ ഇറങ്ങുമെന്ന് യോഗ ഗുരു ബാബ രാം ദേവ് പറഞ്ഞു. ബക്രീദിനോട് അനുബന്ധിച്ച് നിരവധി പശുക്കളെ കടത്തുന്നുണ്ടെന്നും ഇത് തടയണമെന്നും രാംദേവ് അടക്കമുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി പശുക്കടത്ത് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം . രാജ്യത്ത് കുറച്ച് ഗോ സംരക്ഷകർ മാത്രമാണ് മോശമായി പ്രവർത്തിക്കുന്നത്. അവർ ചെയ്യുന്ന അക്രമപരമായ പ്രവർത്തികൊണ്ട് തൊണ്ണൂറ് ശതമാനത്തോളം വരുന്ന പശു സംരക്ഷകർക്ക് ദുഷ്‌പേര് ഉണ്ടാകുന്നതായും രാംദേവ് പറഞ്ഞു.
പശുക്കടത്ത് നടത്തുന്നവരെ കുറിച്ച് ആരും സംസാരിക്കുന്നില്ല. എന്തുകൊണ്ടാണ് പശുവിനെ കൊല്ലുന്നവർക്ക് പ്രോത്സാഹനം ലഭിക്കുന്നത് എന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഇത്തരം കാര്യങ്ങളെന്നും രാംദേവ് പറയുന്നു. പശുക്കളെ കശാപ്പ് ചെയ്യുന്നത് പൂർണമായും തടയുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ പുതിയ നിയമം നടപ്പിലാക്കണമെന്നും അതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തയാറാകണമെന്നും രാംദേവ് പറഞ്ഞു.
https://www.facebook.com/Malayalivartha



























