മുന്‍ കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു; ഹൃദയാഘാതം മൂലം ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് (63) അന്തരിച്ചു. ഹൃദയാഘാതം മൂലം ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസം തടസം നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്രൈവറാണ് ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ മുംബൈയിലായിരുന്ന അദ്ദേഹത്തിന്റെ കുടുംബം ഡല്‍ഹിയിലേക്കു തിരിക്കുകയും ചെയ്തു.
യു.പി.എ ചെയര്‍പേഴ്‌സന്‍ സോണിയ ഗാന്ധി ആശുപത്രിയില്‍ എത്തി അന്ത്യോപാചാരം അര്‍പ്പിച്ചു. കോണ്‍ഗ്രസ് കുടുംബത്തിന് തീരാ നഷ്ടമാണ് കാമത്തിന്റെ വേര്‍പാടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യക്കു പുറത്തുള്ള രാഹുല്‍ ട്വിറ്ററിലാണ് അനുശോചനം അറിയിച്ചത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉള്‍പ്പടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കാമത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
2009 മുതല്‍ 2011 വരെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഗുരുദാസ് കാമത്ത് വിവര സാങ്കേതിക വകുപ്പിന്റെ അധിക ചുമതലയും വഹിച്ചിരുന്നു. 2013ല്‍ മന്ത്രി സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു.
https://www.facebook.com/Malayalivartha



























