ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് അടുത്ത വര്‍ഷം പരിഗണിക്കും

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ ശിക്ഷ ഇളവു ചെയ്യണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായക്കോടതി അടുത്ത ഫെബ്രുവരിയില്‍ വാദംകേള്‍ക്കുമെന്നു പാക് മാധ്യമങ്ങള്‍. കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യന്‍ പൗരനായ ജാദവിനു പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ചത്. 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്നു സുരക്ഷാസേന ജാദവിനെ അറസ്റ്റ് ചെയ്തുവെന്നാണു പാക്കിസ്ഥാന്റെ അവകാശവാദം. 
ഇറാനില്‍ നിന്നു പാക്കിസ്ഥാനിലേക്ക് കുടിയേറാന്‍ ജാദവ് ശ്രമിച്ചുവെന്നും പാക്കിസ്ഥാന്‍ പറയുന്നു. ഇന്ത്യ ഇതു ശക്തമായി നിഷേധിച്ചിരുന്നു. പാക് സൈനികകോടതിയുടെ വിധിക്കെതിരേ കഴിഞ്ഞവര്‍ഷം മേയില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അന്തിമവിധി വരുന്നതുവരെ വധശിക്ഷ തടഞ്ഞ് കോടതി ഉത്തരവിടുകയും ചെയ്തു. 
https://www.facebook.com/Malayalivartha



























