ജമ്മു കാശ്മീരില്‍ 24 പോലീസുകാര്‍ക്ക് ഹിസ്ബുള്‍ മുജാഹുദീന്‍ തീവ്രവാദികളുടെ ഭീഷണി

ജമ്മു കാശ്മീരില്‍ 24 പോലീസുകാര്‍ക്ക് ഹിസ്ബുള്‍ മുജാഹുദീന്‍ തീവ്രവാദികളുടെ ഭീഷണി. പോലീസ് ഉദ്യോഗത്തില്‍നിന്ന് ഒഴിയണമെന്നാണ് ഭീഷണി സന്ദേശം. കഴിഞ്ഞ ദിവസം മൂന്നു പോലീസുകാരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് മറ്റ് ഉദ്യോഗസ്ഥരെയും തീവ്രവാദികള്‍ വ്യക്തിപരമായി ഭീഷണിപ്പെടുത്തുന്നത്.
ഭീകരസാന്നിധ്യം ശക്തമായ ദക്ഷിണ കാഷ്മീരിലെ സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും ഭീഷണി ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ഭീഷണി സന്ദേശം കൈമാറിയ പോലീസുകാരുടെ ചിത്രങ്ങള്‍ ഹിസ്ബുള്‍ തീവ്രവാദികള്‍ സമൂഹമാധ്യമത്തില്‍ പ്രസിദ്ധപ്പെടുത്തി. പോലീസ് ഉദ്യോഗം രാജിവച്ച് വീഡിയോ ടേപ്പ് സമൂഹമാധ്യത്തില്‍ പ്രസിദ്ധീകരിക്കണമെന്നും മറിച്ചായാല്‍ കൊല്ലപ്പെടുമെന്നും ഭീഷണിയില്‍ പറയുന്നു. വനിതാ കോണ്‍സ്റ്റബിള്‍മാരും എസ്പിഒമാരും രാജിവയ്ക്കണമെന്നും മറ്റൊരു സന്ദേശത്തില്‍ ഹിസ്ബുള്‍ ഭീഷണി മുഴക്കി. ഇതിന്റെ ആധികാരികത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, പോലീസുകാരുടെ മാനസികവീര്യം തകര്‍ക്കാനുള്ള ശ്രമമാണ് ഇത് എന്നാണ് പോലീസ് നേതൃത്വത്തിന്റെ നിഗമനം. കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ തീവ്രവാദികള്‍ മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് കുറച്ച് പോലീസ് ഉദ്യോഗസ്ഥര്‍ രാജിവച്ചതായി സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha






















