ടിഡിപി എംഎല്‍എയും മുന്‍ എംഎല്‍എയും നക്സലുകളുടെ വെടിയേറ്റു കൊല്ലപ്പെട്ടു; നേതാക്കളുടെ കൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

തെലുങ്കുദേശം പാർട്ടി എംഎൽഎയും മുൻ എംഎൽഎയും നക്സലുകളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. എംഎൽഎ കിടാരി സർവേശ്വര റാവു, മുൻ എംഎൽഎ ശിവേരി സോമ എന്നിവരാണു കൊല്ലപ്പെട്ടത്.
ആന്ധ്രാപ്രദേശ് വിശാഖപട്ടണം ജില്ലയിലെ അരക്കു വാലിയിലാണ് ടിഡിപി നേതാക്കൾ കൊല്ലപ്പെട്ടത്. ഒഡീഷയുമായി അതിരു പങ്കിടുന്ന ആദിവാസി മേഖലയാണ് അരക്കു വാലി. മാവോയിസ്റ്റ് നേതാവ് അക്കിരാജു ഹരഗോപാലിന്റെ പ്രവർത്തനകേന്ദ്രമായാണ് അരക്കു വാലി അറിയപ്പെടുന്നത്. നേതാക്കളുടെ കൊലപാതകത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha






















