സിക്ക വൈറസ് പടരുന്നു; മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് രോഗബാധയുള്ളതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു
രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു .രാജസ്ഥാനിലെ ശാസ്ത്രി നഗറില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് സിക്കവൈറസ് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ജയ്പ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധപരിശോധനയിലാണ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്.സിക്കബാധയുള്ളതായി സ്ഥിരീകരിച്ച മേഖലകളില്‍ അഡീഷണല്‍ ചീഫ് സെക്രെട്ടറി വേണു ഗുപ്തയുടെ നേത്രത്വത്തില്‍ സര്‍വേ നടത്തിവരുകയാണ് .ഇതുവരെ 46 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഇവരുടെ മൂത്ര രക്ത സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്ക് അയച്ചിരിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി .
https://www.facebook.com/Malayalivartha