പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയ 'ജയ്‌ഷെ മുഹമ്മദിന് കിട്ടിയ തിരിച്ചടിയിൽ സന്തോഷിക്കുന്നവർ പാക്കിസ്ഥാനിലുമുണ്ട്; 'ജയ്‌ഷെ മുഹമ്മദ് ' പാക് സിവിലിയന്‍ ഭരണകൂടത്തിന്റെയും കണ്ണിലെ കരട്

ഇന്ത്യയുടെ മിന്നലാക്രമണത്തിൽ പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയ 'ജയ്‌ഷെ മുഹമ്മദിന്റെ വലിയ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകർത്തിരുന്നു. ജയ്‌ഷെയ്ക്ക് കിട്ടിയ ഈ തിരിച്ചടിയിൽ സന്തോഷിക്കുന്നവർ പാക്കിസ്ഥാനിലുമുണ്ട്. കാരണം 'ജയ്‌ഷെ മുഹമ്മദ് ' പാക് സിവിലിയന്‍ ഭരണകൂടത്തിന്റെയും കണ്ണിലെ കരടായിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഏത് ആയുധം കിട്ടിയാലും പ്രയോഗിക്കുന്ന പാക് ചാരസംഘടനയായ ഐ.എസ്.ഐ ഈ ഭീകരഗ്രൂപ്പിനോടും ചായിവ് കാട്ടാറുണ്ട്. എന്നാല്‍, അനുസരണ ഒട്ടും ഇല്ലാത്തതിനാല്‍ പാക് സൈനിക നേതൃത്വത്തിന് അത്ര ഇഷ്ടമല്ല.
'ലഷ്‌കറെ തയ്ബ'യാണ് പാക്‌സേനയ്ക്ക് പ്രിയപ്പെട്ട ഭീകരസംഘടന. ജയ്‌ഷെ മുഹമ്മദിന്റെ താവളം ആക്രമിച്ചാല്‍ പാക് സേനയ്ക്ക് നോവില്ലെന്ന് അര്‍ത്ഥം. ജയ്ഷ് പരിശീലന ക്യാമ്ബിലെ 300 ഓളം കുട്ടിഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമികറിപ്പോര്‍ട്ട്. അധിനിവേശ കാശ്മീരില്‍ നിന്ന് പാക് സേന റിക്രൂട്ട് ചെയ്ത നൂറ് കണക്കിന് കാലാള്‍ഭടന്മാര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിലെ തോല്‍വിയുടെ ആഴം മറച്ചുവയ്ക്കാനുള്ള ബദ്ധപ്പാടില്‍ പാകിസ്ഥാന്‍ ഇന്ന് വരെ അവരുടെ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല.
ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ് തകര്‍ത്തതായി വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ജെയ്‌ഷെ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയത്. ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിന്റെ ഭാര്യാ സഹോദരന്‍ ഉസ്താദ് ഘൗരി എന്ന പേരിലറിയപ്പെടുന്ന മൗലാന യൂസുഫ് അസ്ഹറാണ് ഈ പരിശീലന ക്യാമ്പുകള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്.
ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍മാരും ചാവേറുകളാകാന്‍ തയ്യാറെടുത്തവരും പരിശീലകരും കൊല്ലപ്പെട്ടിരുന്നു. പാകിസ്താന് ഭീകരക്യാമ്പുകളെ കുറിച്ച് ഇന്ത്യ നേരത്തേ വിവരം നല്‍കിയിരുന്നു. എന്നാല്‍ ഭീകരര്‍ക്കെതിരെ അവര്‍ ഒരു നടപടിയും എടുത്തില്ല. ജയ്ഷെ മുഹമ്മദ് വീണ്ടും ചാവേര്‍ ആക്രമണം നടത്തുമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വ്യോമാക്രമണം നടത്താന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























