വാഹനങ്ങൾ തിങ്ങി നിറഞ്ഞ റോഡിൽ ബാറ്ററി കാറും ഓടിച്ച് അഞ്ച് വയസ്സുകാരൻ

വിജയവാഡയിലെ ബെന്‍സ് സര്‍ക്കിളിലുള്ള തിരക്കേറിയ ജംഗ്ഷനിൽ ബാറ്ററി കാര്‍ ഓടിച്ച് അഞ്ച് വയസ്സുകാരന്‍. സതീഷ് എന്ന അഞ്ചു വയസ്സുകാരനാണ് കുഞ്ഞ് നീല കാറുമായി റോഡിലിറങ്ങി വലിയ ട്രാഫിക് ബ്ലോക്കുണ്ടാക്കിയത്. ബെന്‍സ് സര്‍ക്കിളിന് സമീപമുള്ള കോളനിയിലാണ് സതീഷിന്റെ വീട്. ഇവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ താണ്ടിയാണ് കുട്ടി ബെന്‍സ് സര്‍ക്കിളില്‍ എത്തിച്ചേര്‍ന്നത്.
അതേ സമയം മകന്‍ കാറും എടുത്ത് പുറത്തു പോയത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് സതീഷിന്റെ മാതാപിതാക്കള്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പ്രദേശത്ത് എത്തിച്ചേര്‍ന്ന ട്രാഫിക് എസ്‌ഐ ജഗന്നാഥ് റെഡ്ഡി കുട്ടിക്ക് പ്രശ്നങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും ഓട്ടോയില്‍ വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തു.
കാറ് ഓടിച്ച് ജ്യോതി മഹല്‍ തീയ്യേറ്ററിന് സമീപം വണ്ടി നര്‍ത്തുകയായിരുന്നു. ഇതോടെ പ്രദേശത്ത് വലിയ തോതില്‍ ബ്ലോക്കുണ്ടായി. തുടര്‍ന്ന് കാറില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാത്ത സതീഷിനെ നിര്‍ബന്ധിച്ച് ഒട്ടോയില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. വളരെ ചെറിയൊരു കാറാണ് കുട്ടിയുടേത്. പെട്ടെന്ന് ആര്‍ക്കും തന്നെ വാഹനം കാണാനും സാധിക്കില്ല. ഭാഗ്യം കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതിരുന്നത്.
https://www.facebook.com/Malayalivartha























