ഗോ എയര്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ട് രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

ഗോ എയര്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ട് രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഭുവനേശ്വറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. വായു മര്‍ദ്ദത്തില്‍ വ്യത്യാസമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി കൊല്‍ക്കത്തയില്‍ ഇറങ്ങി.
വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല. അതേസമയം, പരിക്കേറ്റ ജീവനക്കാര്‍ക്ക് കൊല്‍ക്കത്ത വിമാനത്താവളത്തിലെ ആശുപത്രിയില്‍ നിന്ന് ചികിത്‌സ ലഭ്യമാക്കി.
https://www.facebook.com/Malayalivartha























