ജെയ്‌ഷെ താവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത് ലോകത്തെ നടുക്കിയ ഒസാമയെ കൊന്ന് തള്ളിയതുപോലെ; ഇന്ത്യയുടെ നീക്കം ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടി

ലോകത്തെ നടുക്കിയ ഒസാമയെ കൊന്ന് തള്ളിയതുപോലെയാണ് ജെയ്‌ഷെ താവളങ്ങള്‍ ഇന്ത്യന്‍ സൈന്യവും തകര്‍ത്തത്. അന്ന് ബരാക് ഒബാമ സൈനിക കൺട്രോൾ റൂമില്‍ ഇരുന്നു ഉസാമയെ തുരത്താന്‍ ക്യത്യമായ സന്ദേശങ്ങള്‍ നല്‍കിയ അതേ സാഹചര്യം തന്നെയാണ് കഴിഞ്ഞ ദിവസം നരേന്ദ്രമോദിയും സ്വീകരിച്ചത്. ഇപ്പോള്‍ ആക്രമണം നടന്നിരിക്കുന്ന 80 കിലോമീറ്റര്‍ അകലെ ഒസാമയെ പിടികൂടിയ അബോട്ടബാദ്1971 ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ മറികടക്കുന്നത്. പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലനകേന്ദ്രത്തില്‍ ഇന്ത്യ ആക്രമണം നടത്തുന്നത് വരെയുള്ള ഓരോ നിമിഷവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൃത്യമായി വിവരങ്ങളറിയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായായിരുന്നു ഇന്ത്യയുടെ നീക്കം. 40 സൈനികരാണ് അന്ന് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുല്‍വാമ ആക്രമണത്തിന് പിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. പാകിസ്താന് ശക്തമായ മറുപടി നല്‍കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുല്‍വാമയെക്കുറിച്ച് മാത്രമാണ് മോദി അന്ന് സംസാരിച്ചത്. തിരിച്ചടിക്കണമെന്നും അതുവഴി ഭീകരര്‍ക്ക് ശക്തമായ സന്ദേശം നല്‍കണമെന്നും മോദി യോഗത്തില്‍ പറഞ്ഞു.
തിരിച്ചടി നല്‍കേണ്ടത് എങ്ങനെയെന്നും യോഗത്തില്‍ ചര്‍ച്ചയായി. അപ്രതീക്ഷിതമായിരിക്കണം തിരിച്ചടി എന്നതിനായിരുന്നു പ്രാധാന്യം. ജവാന്മാരെ ഓര്‍ത്ത് വിഷമിക്കുന്ന രാജ്യത്തെ ജനങ്ങളുടെ പൊതുവികാരവും സര്‍ക്കാര്‍ കണക്കിലെടുത്തു. ഇന്റലിജന്‍സ് വിഭാഗവുമായി കൂടിയാലോചനകള്‍ നടത്തി. തുടര്‍ന്ന് ബാലക്കോട്ടിലെ ഭീകരപരിശീലനകേന്ദ്രത്തില്‍ ഇന്ത്യയുടെ പഴുതടച്ച ആക്രമണം. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ആയിരം കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു. ബാലാകോട്ട, ചകോതി, മുസഫറബാദ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തത്. ജയ്‌ഷെ കണ്‍ട്രോള്‍ റൂമുകളും ഇല്ലാതാക്കി. ആക്രമണം നടക്കുമ്പോള്‍ ക്യാംപില്‍ എല്ലാവരും ഉറക്കത്തിലായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. പുല്‍വാമക്ക് തിരിച്ചടിയായി അതിര്‍ത്തിയില്‍ മിന്നലാക്രമണം നടത്തുമെന്നായിരുന്നു പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബാലക്കോട്ടിലെ ക്യാംപിലേക്ക് ഭീകരരെയും നേതാക്കളെയും മാറ്റിയതായി ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു. 700ഓളം പേര്‍ക്ക് കഴിയാവുന്ന തരത്തില്‍ അത്യാധുനിക സംവിധാനങ്ങളാണ് ബാലക്കോട്ടിലെ ക്യാംപിലുണ്ടായിരുന്നത്. ആക്രമണത്തില്‍ മൂന്നുറോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വ്യോമസേന അതിര്‍ത്തികടന്നുവെന്ന് ആദ്യം സ്ഥിരീകരിച്ചത് പാക്കിസ്ഥാന്‍ തന്നെയാണ്. പുല്‍വാമയില്‍ പൊലിഞ്ഞ സിആര്‍പിഎഫ് ജവാന്മാരുടെ ജീവന് ഇന്ത്യ കണക്കുചോദിച്ചു. അതും സാധാരണക്കാരനായ ഒരു പാക്കിസ്ഥാനിയുടെ പോലും രക്തം ചിന്താതെ.
https://www.facebook.com/Malayalivartha























