പാക്കിസ്ഥാന് ഡ്രോണിനും ഡോണിനും രക്ഷയില്ല; പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത് ഭയത്തിൽ; യുദ്ധം മുന്നില്‍ കണ്ട് നില്‍ക്കുന്ന സമയത്ത് ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ച് താഴെയിട്ടു

ഒടുവില്‍ പരക്കം പായുകയാണ് പാക്കിസ്ഥാനും ഭീകരവാദികളും. ഒരിടത്തും രക്ഷയില്ല. ഭയത്തിലാണ് പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. യുദ്ധം മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. പാക്ക് അധിനിവേശ കാശ്മീരിലെ തദ്ദേശ ഭരണസമിതികളോടും അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുദ്ധം മുന്നില്‍ കണ്ട് നില്‍ക്കുന്ന സമയത്ത് ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ച് താഴെയിട്ടു.
ഗുജറാത്തിലെ കുച്ഛ് അതിര്‍ത്തിയില്‍ പറന്ന പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യ വെടിവെച്ച് ഇട്ടപ്പോള്‍ അവിടെയും പാക്കിസ്ഥാന് അടിപതറി. ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. അതിന് പിന്നാലെയാണ് ഓരോ തിരിച്ചടികളും കൃത്യമായി പാക് അധീനകശ്മീരിലെ ജയ്‌ഷെ ക്യാമ്പുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കിട്ടിയിട്ടുണ്ട്്. ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്യാനും ഇനി സാധ്യതയുണ്ട്.
അതുകൊണ്ട് ഡ്രോണുമാര്‍ മാത്രമല്ല ഡോണുകളും പേടിക്കണം. നേരത്തെ പാക് വ്യോമ സേനയുടെ പോര്‍ വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പതിവായതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് പാകിസ്ഥാന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൈനീസ് നിര്‍മ്മിത പോര്‍വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചത്. പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മസ്തങ്ങിലാണ് ചൈനയില്‍ നിന്നു വാങ്ങിയ എഫ്7പി.ജി പോര്‍വിമാനം തകര്‍ന്നു വീണത്. ചൈനയുടെ ഉറ്റതോഴനായ പാകിസ്ഥാനാണ് ഏറ്റവും കൂടുതല്‍ പോര്‍ വിമാനങ്ങള്‍ ചൈനയില്‍ നിന്നും വാങ്ങിയത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ചൈനയില്‍ നിന്നു വാങ്ങിയ 13 എഫ്7പിജി പോര്‍വിമാനങ്ങളാണ് തകര്‍ന്നു വീണത്. പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ദുരന്തങ്ങള്‍ അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കുന്നുണ്ട്.
എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് പോര്‍വിമാനങ്ങള്‍ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നല്‍ക്കാന്‍ ചൈനയും തയാറാകുന്നില്ല.ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക സഹായം നിര്‍ത്തിയതോടെ പാകിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയില്‍ നിന്നാണ്. 2010 ല്‍ 100 കോടി ഡോളറിന്റെ ആയുധമാണ് പാകിസ്ഥാന്‍ അമേരിക്കയില്‍ നിന്നു വാങ്ങിയിരുന്നത്. എന്നാല്‍ 2017 ല്‍ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു. പാകിസ്ഥാന്‍ വ്യോമസേനയുടെ എഫ്7 യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്നതും പതിവ് വാര്‍ത്തയാണ്. കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് തകര്‍ന്നുവീഴുന്നത്. ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയില്‍ പാകിസ്ഥാനിലെ യുദ്ധവിമാനങ്ങളെല്ലാം ഇപ്പോള്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha























