അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജമ്മു, ശ്രീനഗര്‍, ലേ, പത്താന്‍കോട്ട് എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു

ഇന്ത്യ-പാക്ക് അതിര്‍ത്തി സംഘര്‍ഷഭരിതമായതോടെ അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. ജമ്മു, ശ്രീനഗര്‍, ലേ, പഞ്ചാബിലെ പത്താന്‍കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
ഇവിടെ നിന്നും ഒരു സര്‍വീസും നടത്തേണ്ടെന്നാണ് തീരുമാനം. ഇവിടേയ്ക്ക് വരേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























