വ്യോമ അതിർത്തി ലംഘിച്ച് മൂന്ന് പാക് വിമാനങ്ങൾ; ബോംബുകൾ വർഷിച്ചു തുരത്തി ഇന്ത്യൻ സൈന്യം; . ഇന്ത്യൻ സൈന്യം വിമാനങ്ങൾക്കു നേരെ വെടിവച്ചു; ലേ, ജമ്മു, ശ്രീനഗർ പത്താൻ കോട്ട് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ജമ്മുകശ്മീരിലെ നൗഷേരയിൽ വ്യോമ അതിർത്തി ലംഘിച്ച് 3 പാക് വിമാനങ്ങൾ. വിമാനങ്ങൾ നിയന്ത്രണരേഖയ്ക്കടുത്ത‌് ബോംബുകൾ വർഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ സൈന്യം വിമാനങ്ങൾക്കു നേരെ വെടിവച്ചു. ഒരു വിമാനം നിയന്ത്രണ രേഖയ്ക്ക് അപ്പുറം തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുണ്ട്. ലേ, ജമ്മു, ശ്രീനഗർ പത്താൻ കോട്ട് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കശ്മീരിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവ്വീസ് നിറുത്തി. ഇവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ വഴി തിരിച്ച് വിടുകയാണ്. പാകിസ്താന്‍ യുദ്ധവിമാനങ്ങള്‍ കശ്മീരിലെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ബോംബ് സ്‌ഫോടനം നടത്തി. മൂന്ന് പാക് വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറി ബോംബ് സ്‌ഫോടനം നടത്തിയത്.
ജമ്മു, ശ്രീനഗര്‍ ലെ മേഖലകളിലെ വിമാനത്താവളങ്ങള്‍ ഇന്ത്യ അനിശ്ചിതകാലത്തേക്ക് അടച്ചു. വാണിജ്യ വിമാനങ്ങളെയും തടഞ്ഞിരിക്കുകയാണ്. നേരത്തെ, നയതന്ത്ര തലത്തിലും രാഷ്ട്രീയ സൈനിക തലത്തിലും ഇന്ത്യയെ ഞെട്ടിക്കുമെന്ന് പാക് സൈനിക വക്താവ് പറഞ്ഞിരുന്നു.
46ാമത് ഇസ്ലാമിക് കോഒാപറേഷൻ ഒാർഗനൈസേഷൻ (ഒ.െഎ.സി) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇന്ത്യ അതിഥി രാഷ്ട്രമായി പങ്കെടുക്കുന്നതിനെതിരെ പാകിസ്താൻ. യു.എ.ഇ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി ആശങ്ക അറിയിച്ചത്. ഇന്ത്യയെ ഒഴിവാക്കണമെന്ന പാകിസ്താന്‍റെ ആവശ്യം യു.എ.ഇ അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ അബൂദബിയിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യ അതിഥി രാഷ്ട്രമാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് പങ്കെടുക്കുക. യു.എ.ഇ വിദേശകാര്യ–അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് സുഷമയെ ക്ഷണിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ 50 വർഷത്തെ സഹകരണം: സമൃദ്ധിയിലേക്കും വികസനത്തിലേക്കുമുള്ള മാർഗരേഖ’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. മുസ്ലിം ലോകം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വിഷയങ്ങൾ എന്നിവ സമ്മേളനം ചർച്ച ചെയ്യും. മാർച്ച് ഒന്നിന് ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽ ഉതൈമീൻ, അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളിലെ 56 അംഗങ്ങൾ, ഇന്ത്യൻ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
https://www.facebook.com/Malayalivartha























