ഇന്ത്യൻ അതിർത്തി കടക്കാനെത്തിയ പാകിസ്ഥാന്റെ എഫ് -16 വിമാനത്തെ ഇന്ത്യ വെടിവെച്ചിട്ടു

പാകിസ്ഥാന്റെ എഫ്-16 വിമാനത്തെ ഇന്ത്യൻ വ്യോമാതിർത്തിയിൽ വെടിവെച്ചു വീഴ്ത്തി. ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിക്കുമ്പോഴാണ് ഇന്ത്യ വെടിവെച്ചത്
പൈലറ്റുകൾ പാരച്യൂട്ടിൽ രക്ഷപ്പെട്ടു. . പാക് വിമാനം പാക് അതിർത്തിക്കുള്ളിലാണ് തകർന്ന് വീണത്.
അതേസമയം ഇന്ത്യൻ വിമാനം വെടിവെച്ച് വീഴ്ത്തിയെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ നൽകിയ ചിത്രങ്ങൾ വ്യാജം ആണെന്ന് തെളിഞ്ഞു . 2015 ൽ ഒഡിഷയിൽ തകർന്നു വീണ ഇന്ത്യയുടെ പരിശീലന വിമാനത്തിന്റെ ദൃശ്യങ്ങളാണ് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ നൽകിയത്.
ഇന്ത്യയുടെ വിമാനം വെടിവെച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തെന്നുമായിരുന്നു പാകിസ്ഥാന്റെ വാദം.
ഇന്ത്യൻ വ്യോമാക്രമണം ഭയന്ന് പാകിസ്ഥാൻ വ്യോമഗതാഗതം പൂർണമായി നിർത്തലാക്കി. ഇസ്ലാമാബാദ് വിമാനത്താവളങ്ങൾ ഉൾപ്പെടെ അടച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ ജമ്മു കശ്മീർ ഉൾപ്പെടെ അതിർത്തി മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha























