വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് പാക്ക് അവകാശവാദം നിഷേധിച്ച് വ്യോമസേന; പാക്ക് വ്യോമാതിര്‍ത്തി കടന്ന രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു, ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തു, അവകാശവാദവുമായി പാക്ക് സൈനിക വക്താവ്

ബാലാക്കോട്ടിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി പാക്ക് വിമാനം രജൗറിയില്‍ ബോംബിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ഇട്ട് വലിയ കുഴികള്‍ രൂപപ്പെട്ടതിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. പാക്ക് വ്യോമാതിര്‍ത്തി കടന്ന 2 ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തുവെന്നും പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടു. ഒരു വിമാനം പാക്ക് അധീന കശ്മീരിലും ഒരു വിമാനം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും വീണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
അതേസമയം, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ വെടിവച്ചു വീഴ്ത്തിയിട്ടില്ലെന്ന് വ്യോമസേന അനൗദ്യോഗികമായി പ്രതികരിച്ചു. അതായത് പാക്കിസ്ഥാന്റെ അതിമോഹമാണ് ഇന്ത്യയെ തറപ്പറ്റിക്കാമെന്നത് എന്ന് വയ്ക്തമാക്കി ഇന്ത്യ രംഗത്ത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്നു പാക്ക് യുദ്ധവിമാനങ്ങളാണ് രജൗറി ജില്ലയിലെ നൗഷേറ സെക്ടറില്‍ പ്രവേശിച്ചത്. തൊട്ടുപിന്നാലെ തന്നെ ഇവയെ ഇന്ത്യന്‍ വ്യോമസേന തുരത്തി. വ്യോമാതിര്‍ത്തിയില്‍ പട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണു പാക്ക് വിമാനങ്ങളെ തുരത്തിയത്. പാക്കിസ്ഥാന്റെ ഒരു എഫ് - 16 വിമാനം നൗഷേറയിലെ ലാം വാലിയില്‍വച്ച് ഇന്ത്യന്‍ സേന വെടിവച്ചിട്ടു. ഇത് പാക്ക് അതിര്‍ത്തിക്കുള്ളില്‍ വീഴുന്നതു കണ്ടെന്നും ഇതില്‍നിന്ന് ഒരാള്‍ പാരച്യൂട്ടില്‍ രക്ഷപ്പെട്ടുവെന്നും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. ഇയാള്‍ രക്ഷപ്പെട്ടോയെന്ന് വ്യക്തമല്ല. പാക്ക് വ്യോമാതിര്‍ത്തിക്കുള്ളില്‍നിന്ന് നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാന്‍ വ്യോമ സേന ഇന്ത്യയില്‍ ആക്രമണം നടത്തിയതായി പാക്ക് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സ്വയം പ്രതിരോധത്തിനുവേണ്ടിയുള്ള ആക്രമണമായിരുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ പാക്കിസ്ഥാന്‍ പറയുന്നത്.
സൈനികേതര ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തിയത്. സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിതെന്നും അവര്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാകിസ്ഥാന്റെ എഫ്-16 വിമാനത്തെ ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. പൈലറ്റുകള്‍ പാരച്യൂട്ടില്‍ രക്ഷപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍. പാക് വിമാനം പാക് അതിര്‍ത്തിക്കുള്ളിലാണ് തകര്‍ന്ന് വീണത്. അതേസമയം ഇന്ത്യന്‍ വിമാനം വെടിവെച്ച് വീഴ്ത്തിയെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ നല്‍കിയ ചിത്രങ്ങള്‍ വ്യാജം. 2015 ല്‍ ഒഡിഷയില്‍ തകര്‍ന്നു വീണ ഇന്ത്യയുടെ പരിശീലന വിമാനത്തിന്റെ ദൃശ്യങ്ങളാണ് പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ നല്‍കിയത്. ഇന്ത്യയുടെ വിമാനം വെടിവെച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്‌തെന്നുമായിരുന്നു പാകിസ്ഥാന്റെ വാദം. ഇന്ത്യന്‍ വ്യോമാക്രമണം ഭയന്ന് പാകിസ്ഥാന്‍ വ്യോമഗതാഗതം പൂര്‍ണമായി നിര്‍ത്തലാക്കി. ഇസ്ലാമാബാദ് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ അടച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ജമ്മു കശ്മീര്‍ ഉള്‍പ്പെടെ അതിര്‍ത്തി മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha























