ബാലക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ യൂസഫ് അസര്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് ഇരുപത് വര്‍ഷത്തിലധികമായി

ബാലക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ യൂസഫ് അസര്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് ഇരുപത് വര്‍ഷത്തിലധികമായി. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിനന്റെ ഐ.സി 814 വിമാനം തട്ടിക്കൊണ്ട് പോയത് യുസഫാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെയാണ്. വാജ്‌പേയ് സര്‍ക്കാര്‍ മസൂദിനെ വിട്ട് നല്‍കിയ അന്ന് മുതല്‍ ഇന്ത്യയ്‌ക്കെതിരെ നിരവധി ആക്രമണങ്ങളാണ് ഇയാളുടെ നേതൃത്വത്തില്‍ നടത്തിവന്നത്. പാക്കിസ്ഥാനി ഹിന്ദുവായ യൂസഫ് അസര്‍ ഇസ്്‌ലാം മതം സ്വീകരിച്ച ശേഷം മസൂദ് അസറിന്റെ സഹോദരിയെ വിവാഹം കഴിച്ചു. അതിന് ശേഷമാണ് ജെയ്‌ഷെയുടെ രണ്ടാമത്തെ തലവനായത്.
ബാലക്കോട്ടിന്റെ ഭീകരക്യാമ്പുകള്‍ യുസഫ് അസറിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 170 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനം അഫ്ഗാനിലെ കണ്ഡഹാറിലേക്ക് തട്ടിക്കൊണ്ട് പോയത് യുസഫ് അസറിന്റെ നേതൃത്വത്തിലായിരുന്നു. ഒടുവില്‍ മസൂദ് അസര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരരെ വിട്ട് കൊടുത്താണ് ഇന്ത്യ യാത്രക്കാരെ തിരികെ എത്തിച്ചത്. സംഭവത്തിന് ശേഷം യുസഫ് അസറിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. തട്ടിക്കൊണ്ട് പോകലിനിടെ യാത്രക്കാരനായ രൂപന്‍ കത്യാലിനെ ഇയാള്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. വിമാനം ദുബയ് വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിന് മുമ്പാണ് രൂപനെ കുത്തിക്കൊലപ്പെടുത്തിയത്.
2002ല്‍ 20 ഭീകരരെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പാക്കിസ്ഥാന് പട്ടിക നല്‍കിയിരുന്നു. അതില്‍ മസൂദും യുസഫും ഉണ്ടായിരുന്നു. പക്ഷെ, പാക്കിസ്ഥാന്‍ ഇക്കാര്യം അംഗീകരിച്ചില്ല. സി.ബി.ഐയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ യുസഫിനെതിരെ 2000ല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയില്‍ ജനിച്ച യൂസഫ് ഉറുദുവും ഹിന്ദിയും നന്നായി സംസാരിക്കും ഇരുണ്ട നിറമാണ് ഉയരം വ്യക്തമല്ല എന്നീ കാര്യങ്ങളാണ് നോട്ടീസിലുള്ളത്. ഭീകരക്യാമ്പിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയാണ് യുസഫ്. മസൂദിന്റെ സഹോദരങ്ങളായ റൗഫും ഇബ്രാഹീമുമാണ് സംഘടനയുടെ പ്രധാനകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഭീകരക്യാമ്പിലെത്തുന്നവര്‍ക്ക് പ്രചോദനം നല്‍കുന്ന പ്രസംഗങ്ങളും ക്ലാസുകളും നടത്തുന്നത് മസൂദ് അസറാണ്.
യൂസഫിന് എത്ര വയസായെന്നും കറാച്ചിയില്‍ എവിടെയാണ് ജനിച്ചതെന്നും ഇയാളുടെ കുടുംബം അവിടെയുണ്ടോ എന്നീ കാര്യങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം പാക്കിസ്ഥാന് ഇയാളെ കുറിച്ച് വ്യക്തമായ വിവരമുണ്ട്. പാക്ക് പട്ടാളമാണ് യുസഫിനും മസൂദിനും അടക്കം എല്ലാ പിന്തുണയും നല്‍കുന്നത്. പാക്കിസ്ഥാനിലെ ഗ്രാമങ്ങളിലുള്ള യുവാക്കളെ ജിഹാദിന് പ്രേരിപ്പിക്കുന്നതില്‍ പ്രധാനിയാണ് യുസഫ്. ഇന്ത്യയ്‌ക്കെതിരെ വിശുദ്ധയുദ്ധം നടത്തി സ്വര്‍ഗത്തില്‍ പോകണം. അവിടെ നിങ്ങളെ കാത്തിരിക്കുന്നത് ഇതിലും സുന്ദരമായ ലോകമാണ്. തുടങ്ങിയ നുണകള്‍ പറഞ്ഞാണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. മുംബയ് ഭീകരാക്രമണം നടത്തിയ അജ്മല്‍ അമീര്‍ കസബ് ഉള്‍പ്പെടെയുള്ള കൗരാക്കാരെ ഇത്തരത്തില്‍ റിക്രൂട്ട് ചെയ്തതാണ്.
https://www.facebook.com/Malayalivartha























