ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വ്യോമസേന മേധാവി ബി.എസ്. ധനോവയും പുല്‍വാമയ്ക്ക് മറുപടിയുമായിപാക്കിസ്ഥാന്‍ അതിര്‍ത്തി നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ വ്യോമസേന തീമഴ പെയ്യിച്ചപ്പോള്‍ കണ്ണടയ്ക്കാതെ പ്രവര്‍ത്തനങ്ങള്‍ക്കു ഒപ്പം കാവലിരുന്ന രണ്ടുപേർ

പുല്‍വാമയ്ക്ക് മറുപടിയുമായിപാക്കിസ്ഥാന്‍ അതിര്‍ത്തി നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ വ്യോമസേന തീമഴ പെയ്യിച്ചപ്പോള്‍ കണ്ണടയ്ക്കാതെ പ്രവര്‍ത്തനങ്ങള്‍ക്കു ഒപ്പം കാവലിരുന്ന രണ്ടു പേരുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വ്യോമസേന മേധാവി ബി.എസ്. ധനോവയും. ഫെബ്രുവരി 25ന് രാത്രി മുതല്‍ 26ന് പുലര്‍ച്ചെ ദൗത്യം അവസാനിക്കുന്നതു വരെ എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എയര്‍ഫോഴ്‌സ് വാര്‍ റൂമിലിരുന്നാണ് ഇരുവരും കാര്യങ്ങള്‍ നിരീക്ഷിച്ചത്. ആക്രമണത്തിന് ഉപയോഗിച്ച മിറാഷ് പോര്‍വിമാനങ്ങളുടെയും സുഖോയ് വിമാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത് ഹല്‍വാര, ബറേലി എയര്‍ബേസുകളില്‍നിന്നാണെന്നും ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച ചാവേര്‍ ആക്രമണത്തിനു മറുപടിയായി വ്യോമാക്രമണം നടത്താന്‍ സര്‍ക്കാര്‍തലത്തിലെ ഉന്നതര്‍ തന്നെ അനുമതി നല്‍കിയിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപറേഷന്‍സ് എയര്‍മാര്‍ഷല്‍ അമിത് ദേവും സംഘവും ആക്രമണങ്ങളുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു കാബിനറ്റ് കമ്മിറ്റി യോഗം നടന്നിരുന്നു. ശക്തമായ മറുപടി തന്നെ നല്‍കണമെന്നായിരുന്നു ഈ യോഗം തീരുമാനിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഭീകരര്‍ക്കു സന്ദേശം നല്‍കണമെന്നു യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഫെബ്രുവരി 18നാണ് പ്രധാനമന്ത്രി മിന്നലാക്രമണം നടത്തുന്നതിന് അനുമതി നല്‍കിയത്.പുല്‍വാമയ്ക്കു പിന്നാലെ പാക്കിസ്ഥാനു മുകളില്‍ ഇന്ത്യ നിരീക്ഷണം തുടങ്ങിയിരുന്നു. ഫെബ്രുവരി 22 മുതല്‍ വ്യോമസേന വിമാനങ്ങള്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. ഇന്റലിജന്‍സില്‍നിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ പാക്കിസ്ഥാനിലെ ബാലാക്കോട്ടിലും പാക്ക് അധിനിവേശ കശ്മീരിലെ മുസഫറാബാദ്, ചകോട്ടി എന്നിവിടങ്ങളിലും ഇന്ത്യ ബോംബുകള്‍ വര്‍ഷിച്ചു.
പാക്ക് അധീനകശ്മീരില്‍ മാത്രമായിരിക്കും ഇന്ത്യ അക്രമിക്കുകയെന്നാണ് ഈ സമയം പാക്കിസ്ഥാന്‍ കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ സേന ഒരു പടികൂടി കടന്നുചെന്ന് ബാലാക്കോട്ട് ലക്ഷ്യമിട്ടതോടെ പാക്കിസ്ഥാനു പ്രതിരോധം അസാധ്യമായി.ആക്രമണത്തിനു ശേഷം ഇന്ത്യന്‍ അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യങ്ങള്‍ ഡോവലും വ്യോമസേനാ മേധാവിയും വിലയിരുത്തി. കര, നാവിക, വ്യോമസേന മേധാവികള്‍ പ്രധാനമന്ത്രിയുമായും ഡോവലുമായും പ്രത്യേക ചര്‍ച്ചകളും നടത്തി. മിന്നലാക്രമണ വിജയത്തില്‍ സേനാ മേധാവികളോടു സന്തോഷം അറിയിച്ച മോദി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയെ പ്രത്യേകം അഭിനന്ദിച്ചു. പാക്കിസ്ഥാനില്‍നിന്ന് എന്തെങ്കിലും തിരിച്ചടിയുണ്ടായാല്‍ പ്രതിരോധിക്കുന്നതിനുള്ള ഒരുക്കങ്ങളും സൈനിക മേധാവികള്‍ ഡോവലുമായി ചര്‍ച്ച ചെയ്തിരുന്നു. നേരത്തേ അറിഞ്ഞു പാക്കിസ്ഥാനിലെ ബാലാക്കോട്ട് ഇന്ത്യ ലക്ഷ്യമിടുന്ന കാര്യം യുഎസുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുമായി നേരത്തേ ചര്‍ച്ച ചെയ്തിരുന്നെന്നാണു വിവരം. ഫെബ്രുവരി 16 ന് അജിത് ഡോവല്‍ യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണുമായി ഇക്കാര്യം പങ്കുവച്ചിരുന്നതായാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് രണ്ടു ദിവസത്തിനു ശേഷം മാത്രമായിരുന്നു ഇത്. സ്വയം പ്രതിരോധത്തിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി ബോള്‍ട്ടണ്‍ മറുപടിയും നല്‍കി. പുല്‍വാമ ആക്രമണത്തിനു പിന്നാലെ രണ്ടു തവണയാണ് ബോള്‍ട്ടണ്‍ ഡോവലുമായി ചര്‍ച്ചകള്‍ നടത്തിയത്.
https://www.facebook.com/Malayalivartha























