വടക്കന്‍ ദില്ലി എയര്‍സ്‌പേസ് പൂര്‍ണമായും ഒഴിപ്പിച്ചു; കരുതിക്കൂട്ടിയുള്ള നീക്കം, 9 വിമാനത്താവളങ്ങള്‍ അടച്ചു; കശ്മീരില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു വിമാനത്താവളങ്ങള്‍ അടച്ചു

കശ്മീരില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു വിമാനത്താവളങ്ങള്‍ അടച്ചു. ലേ, ജമ്മു, ശ്രീനഗര്‍, ചണ്ഡീഗഡ്, അമൃത്സര്‍, ഷിംല, ധരംശാല, ഡെറാഡുണ്‍, ഹിമാചല്‍ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. അതായത് പെട്ടെന്ന് ഒരു സൈനീക നീക്കമുണ്ടാകുമ്പോള്‍ വ്യോമസേനയ്ക്ക് അടിയന്തിരമായി പറന്ന് പൊങ്ങാനും പറന്നിറങ്ങാനുമുള്ള തയ്യാറെടുപ്പ്. ഇതിനിടെ പ്രധാനമന്ത്രി ദില്ലിയിലെ പരിപാടികള്‍ റദാക്കി ഓഫീസില്‍ മടങ്ങിയെത്തി അടിയന്തര ഉന്നതതലയോഗം വിളിച്ചതോടെ ഇനി അത് യുദ്ധപ്രഖ്യാപനമാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം, ഒപ്പം ലോകവും. അതേസമയം, അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷം തുടരുകയാണ്. മറ്റൊരു പ്രധാന കാര്യം പാക്കിസ്ഥാന്‍ എല്ലായിടത്തും നാണം കെട്ട് പിന്‍മാറുന്നു.
ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ സുഷമ സ്വരാജ് വിശിഷ്ടാതിഥി. പാകിസ്ഥാന്‍ നാണം കെട്ട് പിന്മാറി. ഇസ്ലാമിക രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് വിശിഷ്ടാതിഥിയായി ക്ഷണം. അന്താരാഷ്ട്ര തലത്തിലും ഇസ്ലാമിക ലോകത്തും ഇന്ത്യക്ക് ലഭിക്കുന്ന സ്വീകര്യത ഉള്‍ക്കൊള്ളാന്‍ കഴിയാതെ പാകിസ്ഥാന്‍ സമ്മേളനത്തില്‍ നിന്ന് പിന്മാറി. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി. വെള്ളി, ശനി ദിവസങ്ങളിലായി അബുദാബിയിലാണ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. ഇതില്‍ ഇന്ത്യയെ പങ്കെടുപ്പിക്കുന്നതില്‍ നേരത്തേ പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചിരുന്നു. ബലാകോട്ട് വ്യോമക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ഒഴിവാക്കണമെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് അംഗീകരിക്കാന്‍ യുഎഇ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട പാകിസ്ഥാന്‍ പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. ബലാകോട്ട് വ്യോമാക്രമണത്തില്‍ അടിപതറി നില്‍കുന്ന പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലെ ഒറ്റപ്പെടല്‍. എന്നാല്‍ പുല്‍വാമ ആക്രമണത്തിന് പാകിസ്ഥാന്റെ പക്കല്‍ വ്യക്തമായ ന്യായീകരണങ്ങളില്ല. ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി ഇന്ത്യക്ക് പിന്തുണയുമായി എത്തിയത് പാകിസ്ഥാന്റെ പരിപൂര്‍ണമായ ഒറ്റപ്പെടലായി വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha























