ട്രംപും കിമ്മും കാണുമ്പോള്‍ പാക്കിസ്ഥാന് പേടി; അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും കാണുമ്പോള്‍ ഇന്ത്യാ പാക്ക് കാര്യം ചര്‍ച്ചയാവുമോ എന്നുള്ളത് ഏവരും ഉറ്റുനോക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും കാണുമ്പോള്‍ ഇന്ത്യാ പാക്ക് കാര്യം ചര്‍ച്ചയാവുമോ എന്നുള്ളത് ഏവരും ഉറ്റുനോക്കുന്നത്. സൗഹൃദ കൂടിക്കാഴ്ച മാത്രമായിരിക്കും ആദ്യമെങ്കിലും ഔദ്യോഗിക ചര്‍ച്ചകള്‍ വരുമ്പോള്‍ അതില്‍ കൊറിയയുടേയും അമേരിക്കയുടേയും നിലപാടുകള്‍ എന്തെന്നുള്ളത് പ്രസക്തമായണ്. പ്രത്യേകിച്ചും ഇന്ത്യയ്ക്ക് കട്ട സപ്പോര്‍ട്ടുമായി അമേരിക്ക വരികയും പാകിസ്ഥാന് അന്ത്യശാസനം നല്‍കുകയും ചെയ്ത സാഹചര്യത്തില്‍. ആക്രമിച്ചാല്‍ വിവരമറിയുമെന്ന് ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്ന പാകിസ്ഥാന് അമേരിക്കയുടെ താക്കീത് കിട്ടികഴിഞ്ഞു. ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പാടില്ല.
ഭീകരവാദത്തിനെതിരെ നടപടിയെടുക്കണമെന്ന് പാകിസ്താനോട് അമേരിക്കയുടെ അന്ത്യശാസനം വന്ന സ്ഥിതിക്ക് കിങ്ങ് എന്ത് പറയും. അത് പ്രധാനമാണ്. ഇന്ത്യന്‍ നടപടിയ്ക്ക് പരക്കെ അംഗീകാരം ലഭിക്കുകയാണ്. ഇതോടൊപ്പം ഭീകരര്‍ക്ക് ഒളിത്താവളം നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഇന്ത്യ തെളിയിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടികള്‍ പാടില്ലെന്ന് പാകിസ്താനോട് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. പാക് മണ്ണിലെ ഭീകരര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലെ രണ്ടാമത്തെ കൂടിക്കാഴ്ച വിയറ്റ്‌നാമിലെ ഹാനോയിയില്‍ നടക്കും. രണ്ടുദിവസത്തെ കൂടിക്കാഴ്ചക്കിടെ ആണവനിരായുധീകരണത്തിന് കിമ്മിനെ പ്രേരിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെങ്കിലും അത്തരമൊരു പ്രതീക്ഷ വേണ്ടെന്നാണ് നിരീക്ഷകരുടെ മുന്നറിയിപ്പ്. സിംഗപ്പൂരില്‍ വച്ച് നടന്ന രണ്ട് നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ച അവസാനിച്ചത് ആണവ നിരായുധീകരണ ധാരണയിലാണെങ്കിലും അതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ചില ആണവ പരീക്ഷണശാലകള്‍ നശിപ്പിക്കുക മാത്രമാണ് വടക്കന്‍ കൊറിയ ചെയ്തത്.
ഈ നടപടിയില്‍ വ്യാപക അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഇത്തവണ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ണവനിരായുധീകരണത്തിന് കിം സമ്മതിക്കാന്‍ സാധ്യതയില്ല. ആണവായുധപരീക്ഷണം നടക്കാതിരുന്നാല്‍ തന്നെ സന്തോഷം എന്ന് അമേരിക്കന്‍ പ്രസിഡന്റ് കൂടിക്കാഴ്ചക്ക് മുമ്പേ നയം വ്യക്തമാക്കിയത്. ആണവായുധങ്ങള്‍ സര്‍വസജ്ജമായി വടക്കന്‍ കൊറിയയില്‍ ശേഷിക്കുന്നുണ്ട് അതുപയോഗിക്കാന്‍ മടിക്കില്ലെന്ന് കിം മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്ച്ച നടക്കുന്നത് വിയറ്റ്‌നാമിലാണെന്നതിലും ചില സൂചനകളുണ്ട്. അമേരിക്കയുടെ ശത്രുവായിരുന്ന വിയറ്റ്‌നാം മിത്രമായശേഷം വന്‍ പുരോഗതിയാണ് കൈവരിച്ചത്. തന്റെ മുത്തച്ഛന്‍ പണ്ട് വന്നതുപോലെ സ്വന്തം ട്രെയിനില്‍ 4000 ലധികം കിലോമീറ്റര്‍ സഞ്ചരിച്ച് ചൈന കടന്നാണ് കിമ്മും വിയറ്റ്‌നാമില്‍ എത്തിയിരിക്കുന്നത്. ട്രയിന്‍ കടന്നുപോവുന്ന വഴിയിലെ റോഡുകളും ട്രെയിന്‍ സ്‌റ്റേഷനുകളും അടച്ച് ചൈന കിമ്മിന് സുരക്ഷ ഒരുക്കിയിരുന്നു.
https://www.facebook.com/Malayalivartha























