ദില്ലിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണ് അപകടം; ആളപായമില്ലെന്ന് അഗ്നിശമനസേന

ദില്ലിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു. കരോള്‍ ബാഗില്‍ പദ്മ സിങ് റോജിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. രാവിലെ 8.40നായിരുന്നു സംഭവം.
കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വീടുകളും കടകളുമാണ് ഉണ്ടായിരുന്നതെന്ന് അഗ്നിശമന വിഭാഗം പറയുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. സംഭവം നടക്കുമ്ബോള്‍ പല വീടുകളിലും ആളുകള്‍ ഇല്ലായിരുന്നുവെന്നും അതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























