പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. അടച്ച വിമാനങ്ങള്‍ ഡിജിസിഎ തുറന്നു

പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. അടച്ച വിമാനങ്ങള്‍ ഡിജിസിഎ തുറന്നു.
രാജ്യവ്യാപകമായി സേവനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.
അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് കശ്മീരിലും ഹിമാചല്‍ പ്രദേശിലും ഉള്‍പ്പെടെ എട്ടോളം വിമാനത്താവളങ്ങളാണ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. അതിര്‍ത്തിയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് അമൃത് സര്‍ വിമാനത്താവളം അടച്ചു.ശ്രീനഗര്‍ വിമാനത്താവളം വ്യോമസേന ഏറ്റെടുത്തു. ഈ പ്രദേശങ്ങള്‍ വ്യോമനിരോധിതമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാന്‍ അവകാശ വാദം ഉന്നയിച്ചെങ്കിലും വാദം തള്ളി വ്യോമസേന രംഗത്ത് എത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പുറത്ത് വിട്ട ചിത്രം ആട്ടിടയന്റേതാണെന്നാണ് വ്യോമസേന പറയുന്നത്. എന്നാല്‍ ഒരു വൈമാനികനെ കാണാനില്ലെന്ന് എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട് . സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനന്ദ് വര്‍ത്തമാനെയാണ് കാണാതായത് എന്നാണ് എഎന്‍എ പറയുന്നത് . രാവിലെ പാക് സേന ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് പ്രതിരോധിക്കാനായി തിരിച്ച വൈമാനിക സംഘത്തില്‍ ഉള്ളയാളാണ് അഭിനന്ദ്.
പാക് വിഡിയിൽ കാണുന്ന ആളും പറയുന്ന അയാൾ അഭിനന്ദ് വര്‍ത്തമാണ് ആണെന്നാണ് . രണ്ട് ഓഫീസർമാർ പാക്കിസ്ഥാൻ കസ്റ്റഡിയിൽ ഉണ്ടെന്നും ഒരാൾക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നും പാക്കിസ്ഥാൻ മേജർ ജനറൽ ട്വിറ്ററിൽ ആസിഫ് ഗഫൂർ പറയുന്നു
https://www.facebook.com/Malayalivartha























