പുൽവാമ ഭീകരാക്രമണമുൾപ്പടെ ഉണ്ടായതടക്കം എല്ലാം വെറും തെറ്റിദ്ധാരണയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പുൽവാമ ഭീകരാക്രമണമുൾപ്പടെ ഉണ്ടായതടക്കം എല്ലാം വെറും തെറ്റിദ്ധാരണയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ,
ഇന്ത്യയുമായി ഏതു വിധത്തിലുമുള്ള ചർച്ചയ്ക്കും തയ്യാറാണ് . പുൽവാമ ഭീകരാക്രമണ വിഷയത്തിലടക്കം തുറന്ന ചർച്ച നടത്താൻ തങ്ങൾ തയ്യാറാണ്.ഒരു യുദ്ധം തുടങ്ങിയാൽ അത് അവസാനിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടാകും.അത് ഇരു രാജ്യങ്ങൾക്കും കനത്ത നാശം ഉണ്ടാക്കും.
പ്രശ്നങ്ങള്‍ക്ക് പാക്കിസ്ഥാനും താല്‍പര്യമില്ല. തിരിച്ചടിക്ക് ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതുകൊണ്ട് അതിര്‍ത്തി ലംഘിച്ചെത്തിയ ഇന്ത്യയുടെ രണ്ട് മിഗ് വിമാനങ്ങളും വെടിവച്ചിട്ടു. പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു
ഭീകരതയ്ക്കെതിരെ ഇന്ത്യയോടൊപ്പം നിന്ന് പോരാടുമെന്ന് ചൈന പ്രസ്താവനയിറക്കിയിരുന്നു.മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായ വികാരമാണ് ഉയരുന്നതും. ഇതാണ് ഇപ്പോൾ പാക്കിസ്ഥാനെ പിന്തിരിപ്പിക്കുന്നത് .
ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്,അതിർത്തി കടന്ന് ആക്രമിച്ചാലും തെറ്റില്ലെന്നാണ് പല രാജ്യങ്ങളുടെയും നിലപാട്.
മറ്റു രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ചെയ്തത് സ്വയം പ്രതിരോധം മാത്രമായിരുന്നില്ല,സാധാരണ ജനങ്ങളെ ഒഴിവാക്കി ഭീകരരെ തകർത്ത് കളഞ്ഞ ഭീകരവിരുദ്ധപോരാട്ടം കൂടിയായിരുന്നു.
അതെ സമയം പാക്കിസ്ഥാൻ പറഞ്ഞത് തിരിച്ചടിച്ചത് സ്വയം പ്രതിരോധം ആണെന്നായിരുന്നു.
https://www.facebook.com/Malayalivartha























