പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കും , രാജ്യം സുസജ്ജം അരുണ്‍ ജെയ്റ്റ്ലി

ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വേണ്ടി വന്നാല്‍ തിരിച്ചടിക്കാന്‍ രാജ്യം സുസജ്ജമാണെന്നും പ്രകോപനം തുടര്‍ന്നാല്‍ രാജ്യം തിരിച്ചടിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി
പാക് പ്രകോപനത്തെ തുടര്‍ന്ന് കാശ്മീരില്‍ അടിയന്തര സൈനിക നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിരുന്നു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചതിനു പിന്നാലെ ജമ്മുപത്താന്‍കോട്ട് പാതയിലെ ഗതാഗതവും സൈന്യം റദ്ദാക്കിയിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ സേനാനീക്കം സുഗമമാക്കുകയെന്ന ലക്ഷ്യമിട്ടാണ് നടപടികള്‍
അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചുവിളിച്ചിട്ടുണ്ട് . പഠാന്‍കോട്ട് – ജമ്മുദേശീയപാതയുടെ നിയന്ത്രണവും സൈന്യം ഏറ്റെടുത്തു. ഏതുസാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്നാണ് അര്‍ധസൈനികവിഭാഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും രഹസ്യാന്വേഷണവിഭാഗങ്ങളുടെ മേധാവികളുമായും അടിയന്തരചര്‍ച്ച നടത്തി. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സൈനിക മേധാവികളുടെ യോഗം വിളിച്ചു.
അതിർത്തിക്കപ്പുറത്തുള്ള വെടിവയ്പ് ഇപ്പോൾ നിന്നിട്ടുണ്ടെന്ന് ഉറി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് റിയാസ് മാലിക് എഎൻഐയോടു പ്രതികരിച്ചു. വെടിവയ്പിൽ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ജനങ്ങള്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയ്ക്കെതിരെ ഇന്ത്യയോടൊപ്പം നിന്ന് പോരാടുമെന്ന് ചൈന പ്രസ്താവനയിറക്കിയിരുന്നു.മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായ വികാരമാണ് ഉയരുന്നതും
https://www.facebook.com/Malayalivartha























