ഇന്ത്യൻ I AF ഓഫീസർ പാക്കിസ്ഥാൻ കസ്റ്റഡിയിൽ

ഇന്ത്യൻ I AF ഓഫീസർ പാക്കിസ്ഥാൻ കസ്റ്റഡിയിലുണ്ടെന്ന്
അവകാശപ്പെടുന്ന വീഡിയോ പുറത്തുവന്നു. പാക്കിസ്ഥാൻ ആർമിയുടെ 46 സെക്കന്റ് വിഡിയോ യിലാണ് ഇക്കാര്യം പറയുന്നത് . കണ്ണുകെട്ടിയ നിലയിൽ ഒരാൾ താൻ ഇന്ത്യൻ മിലിറ്ററി ഓഫീസർ അഭിനന്ദൻ ആണെന്നാണ് വിഡിയോയിൽ പറയുന്നത്
പാക്കിസ്ഥാനി മിലിറ്ററി വക്താവ് Maj. Gen. ആസിഫ് ഗഫൂർ ആണ് ഇക്കാര്യം പറഞ്ഞത്.
രണ്ട് ഓഫീസർമാർ പാക്കിസ്ഥാൻ കസ്റ്റഡിയിൽ ഉണ്ടെന്നും ഒരാൾക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നും ആസിഫ് ഗഫൂർ പറഞ്ഞു. പിടികൂടിയത് വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെയാണെന്നു പാക്കിസ്ഥാൻ അറിയിച്ചു. മറ്റൊരു പൈലറ്റും പിടിയിലുണ്ടെന്നും ആശുപത്രിയിലാണെന്നും അവർ വ്യക്തമാക്കി.
ഒരു എയർക്രാഫ്ട് തകർന്നു വീണത് പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിൽ ആണെന്നാണ് വിഡിയോയിൽ പറയുന്നത് .
വിഡിയോയിൽ കണ്ണ് കെട്ടിയ നിലയിലുള്ള ആൾ താൻ ഇന്ത്യൻ വിങ് കമാൻഡർ -റാങ്കിലുള്ള IAF ഓഫീസർ ആണെന്നും പേര് അഭിനന്ദൻ എന്നാണെന്നും വെളിപ്പെടുത്തുന്നുണ്ട്. സർവീസ് നമ്പർ 27981 ആണെന്നും വ്യക്തമാക്കുന്നുണ്ട്. ഞാൻ പാക്കിസ്ഥാനി അരിമിക്കാരുടെ കയ്യിൽ അകപ്പെട്ടുവോ എന്നും അഭിന്ദൻ ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. ആകെ 46 സെക്കൻഡിന്റെ വീഡിയോ ആണിത്
ഒരു പക്ഷെ ഒരു പൈലറ്റ് പാക്കിസ്ഥാനി പിടിയിലായിട്ടുണ്ടാകുമോ എന്ന സംശയം ഇന്ത്യൻ ഓഫീസർമാർക്കും ഉണ്ട്. വ്യോമസേനയുടെ എംഐ–17 ട്രാൻസ്പോർട്ട് ഹെലിക്കോപ്റ്റർ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ഇന്ന് രാവിലെ തകർന്നുവീണിരുന്നു . ഇറ്റ് അപകടത്തിൽ 2 പൈലറ്റുമാരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടു എന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ട്. ഈ രണ്ട് 2 പൈലറ്റുമാരാ ണോ ഇപ്പൊൾ പാകിസ്താൻ കസ്റ്റഡിയിൽ ഉള്ളതെന്നാണ് സംശയം
ഡൽഹിയിൽ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല .പാക്കിസ്ഥാനിലെ ബാലാകോട്ട് ഭീകരകേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് .
പാക്ക് വ്യോമാതിർത്തിക്കുള്ളിൽനിന്ന് നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാൻ വ്യോമ സേന ഇന്ത്യയിൽ ആക്രമണം നടത്തിയതായി പാക്ക് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സ്വയം പ്രതിരോധത്തിനുവേണ്ടിയുള്ള ആക്രമണമായിരുന്നുവെന്നാണ് വാർത്താക്കുറിപ്പിലൂടെ പാക്കിസ്ഥാൻ പറയുന്നത്. സൈനികേതര ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തിയത്. സാധാരണ ജനങ്ങൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ വേണ്ടിയാണിതെന്നും അവർ അവകാശപ്പെട്ടു
പാക് പ്രകോപനത്തെത്തുടര്‍ന്ന് ജമ്മുകശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. ഈ പ്രദേശങ്ങള്‍ വ്യോമനിരോധിതമേഖലയായി പ്രഖ്യാപിച്ചു. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചുവിളിച്ചു. ഏതുസാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്ന് അര്‍ധസൈനികവിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും രഹസ്യാന്വേഷണവിഭാഗങ്ങളുടെ മേധാവികളുമായും അടിയന്തരചര്‍ച്ച നടത്തി. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സൈനിക മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ലഹോര്‍, ഇസ്‌ലാമബാദ്, ഫൈസലാബാദ് എയര്‍പോര്‍ട്ടുകള്‍ പാക്കിസ്ഥാനും അടച്ചിട്ടു.
https://www.facebook.com/Malayalivartha























