പാക് നടപടിയില്‍ ശക്തമായി അപലപിച്ച് ഇന്ത്യ; പാക് ഹൈക്കമീഷണർ സയിദ് ഹൈദര്‍ ഷായെ ഇന്ത്യ വിളിച്ചുവരുത്തി

രണ്ടു പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു പിന്നാലെ പാക് ഹൈക്കമീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. പാക് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെയാണ് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പാക് നടപടിയില്‍ ഇന്ത്യ ശക്തമായി അപലപിച്ചു.
ബുധനാഴ്ച പാക്കിസ്ഥാനും ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയെയാണ് വിളിച്ചുവരുത്തിയത്. അതിര്‍ത്തിയില്‍ പാക് പോസ്റ്റുകള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം പ്രകോപനം കൂടാതെ വെടിവയ്പു നടത്തുന്നതായി ആരോപിച്ചായിരുന്നു നടപടി. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ പാക്കിസ്ഥാന് ശക്തമായി അപലപിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ നികിയാല്‍, ഖുയിരാത സെക്ടറുകളിലെ സാധാരണക്കാരായ നാല് പേര് കൊല്ലപ്പെട്ടതായി പാക്കിസ്ഥാന് ആരോപിച്ചു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























