സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് പ്രഖ്യാപിച്ചു. കനിഷക് കഠാരിയയ്ക്കാണ് ഒന്നാം റാങ്ക്. അക്ഷത് ജയിന് രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി.
മലയാളികളായ രഞ്ജിന മേരി വര്‍ഗീസ് 49-ാം റാങ്കും അര്ജ്ജുന് മോഹന്‍ 66-ാം റാങ്കും കരസ്ഥമാക്കി. എഴുത്തുപരീക്ഷയില്‍ മികവു കാട്ടിയവരെ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ നടത്തിയ മുഖാമുഖത്തിന്റെ അടിസ്ഥാനത്തിലാണു റാങ്ക് പട്ടിക പുറത്തിറക്കിയത്. 759 പേരാണ് റാങ്ക് പട്ടികയിലുള്ളത്. upsc.gov.in എന്ന ഔദ്യോഗിക സൈറ്റില്‍ ഫലം ലഭ്യമാണ്.
https://www.facebook.com/Malayalivartha