ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടാക്കി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ജലപ്രവാഹത്തിൽ പ്രദേശത്തെ ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതോടെ 50-ലധികം വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി.പ്രദേശത്ത് മഴയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഹിമാനികൾ പെട്ടെന്ന് ഉരുകിയതാണ് ജലനിരപ്പ് ഉയരാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
ലാഹൗൾ-സ്പിതി പോലീസ് സൂപ്രണ്ട് ശിവാനി മെഹ്‌ലയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും പ്രാദേശിക ഭരണകൂടവും ചേർന്ന് റോഡ് പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും, തുടർന്ന് കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്നും അധികൃതർ .
"
https://www.facebook.com/Malayalivartha
























