Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...

തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ സാധാരണക്കാരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ദേശീയതയിലൂന്നി കോണ്‍ഗ്രസിനെ നേരിടാൻ തകർപ്പൻ പ്രകടനപത്രികയുമായി മോദി; തീവ്രവാദം തേച്ചൊട്ടിക്കുമെന്ന് മോദി

06 APRIL 2019 12:51 PM IST
മലയാളി വാര്‍ത്ത

വികസനത്തോടൊപ്പം ദേശീയതയിലും ഹിന്ദുത്വത്തിലും ഊന്നിയാണ് ബിജെപിയുടെ പ്രകടനപത്രിക എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നൽകുന്ന സൂചന. 'ശപഥ് പത്ര' എന്ന് പേരിട്ട പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം അയോധ്യ, കാശി, മധുര പ്രത്യേക കോറി ഡോറാണ്. ഗംഗയ്ക്ക് ഒപ്പം മറ്റ് നദികളും ശുചീകരിക്കാനുള്ള പദ്ധതിയും പ്രകടനപത്രികയിലുണ്ട്. തീവ്രവാദം അടിച്ചമര്‍ത്തുമെന്നും പ്രകടനപത്രികയില്‍ ഉറപ്പ് പറയുന്നു.

തൊഴിലിന് പ്രത്യേക മന്ത്രാലയം എന്ന വാഗ്ദാനവും ബിജെപിയുടെ പ്രകടനപത്രികയിലുണ്ടാകും. 2022ല്‍ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. കഴിഞ്ഞ തവണ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 550 വാഗ്ദാനങ്ങളില്‍ 520ഉം നടപ്പാക്കിയതായി ബിജെപി അവകാശപ്പെടുന്നു. തിങ്കളാഴ്ചയാണ് ബിജെപിയുടെ പ്രകടനപത്രിക പുറത്തിറങ്ങുന്നത്. ദരിദ്രര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ സംബന്ധിച്ച് നിരവവധി നിയമപരിഷ്‌കാര വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉണ്ട്.

തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ സാധാരണക്കാരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ദേശീയതയിലൂന്നി കോണ്‍ഗ്രസിനെ നേരിടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. രാജ്യദ്രോഹകുറ്റം എടുത്തുകളയുമെന്ന് പ്രകടനപത്രികാ വാഗ്ദാനം ആയുധമാക്കിയാണ് മോദി കോണ്‍ഗ്രസിനെ നേരിട്ടുകൊണ്ടിരിക്കുന്നത്.

സാധാരണക്കാര്‍ക്ക് വര്‍ഷം 72,000 രൂപ, തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ 150 ആയി ഉയര്‍ത്തും , കര്‍ഷക ബജറ്റ്.... ഇങ്ങനെ പാവപ്പെട്ടവരെയും വനിതകളെയും യുവാക്കളെയും കര്‍ഷകരെയും ഒപ്പം നിര്‍ത്താന്‍ ലക്ഷ്യമിടുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. ബി. ജെ.പിയുടെ ദേശീയത, ഹിന്ദുത്വ അജണ്ടകളില്‍ നിന്ന് തിരഞ്ഞെടുപ്പ് വിഷയം മാറ്റാനും ഉന്നമിട്ടാണ് വാഗ്ദാനങ്ങള്‍.

എന്നാല്‍ തുടക്കം മുതല്‍ ദേശീയതയിലും സുരക്ഷയിലും ഹിന്ദുത്വത്തിലും ഊന്നുന്ന മോദി തന്റെ അജണ്ടയില്‍ തിരഞ്ഞെടുപ്പ് ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു. അതിന് അദ്ദേഹം ദേശദ്രോഹ കുറ്റമെടുത്തുകളയുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ കടന്നാക്രമിക്കുകയാണ്. മിനിമം വരുമാനം ഉറപ്പക്കല്‍ പോലുള്ള കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ ഗ്രാമീണ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

കോണ്‍ഗ്രസ് ദേശദ്രോഹികള്‍ക്കൊപ്പമെന്ന് ആരോപിക്കുന്ന മോദി രാജ്യത്തെ രക്ഷിക്കുന്ന കാവല്‍ക്കാരനാണ് താനെന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ ആവര്‍ത്തിക്കുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസിനെതിരെ രംഗത്തു വന്നു . ജമ്മുകശ്മീരുമായി ബന്ധപ്പെട്ട പ്രത്യേക സായുധസേനാ നിയമം ഭേദഗതി ചെയ്യുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും മാത്രമേ ഗുണം ചെയ്യൂവെന്ന് പ്രതിരോധമന്ത്രി വിമര്‍ശിച്ചു. അതിനിടെ അഭ്യന്തര സുരക്ഷയെക്കുറിച്ച് ലഫ്. ജനറല്‍ ഡി.എസ് ഹൂഡ നല്‍കിയ നിര്‍ദേശങ്ങളില്‍ ഏതെങ്കിലുമൊന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടയോന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...  (8 minutes ago)

സമരം അവസാനിച്ചിട്ടും സംസ്ഥാനത്ത് മില്‍മ പാല്‍ വിതരണത്തില്‍ പ്രതിസന്ധി... തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മില്‍മ ബോര്‍ഡ് യോഗം ഇന്ന്  (27 minutes ago)

കൊല്ലത്ത് യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു.... കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്  (40 minutes ago)

കാസര്‍കോട് രാത്രി വീട്ടില്‍ ഉറങ്ങികിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി... തെരച്ചിലിനൊടുവില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്ക്, കമ്മല്‍ മോഷണം പോയ  (1 hour ago)

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും...  (1 hour ago)

കാട്ടാക്കടയില്‍ വീട്ടമ്മയെ മകന്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍... സ്ഥിരം മദ്യപാനി, ബഹളം പതിവ് , മകനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ വീട്ടമ്മ തയ്യാറായിരുന്നില്ല, കാട്ടാക്കടയില്‍ വീട്ടമ  (1 hour ago)

ഗുരുവായൂര്‍ ദേവസ്വം സമ്പൂര്‍ണ സൗരോര്‍ജ ഉപയോഗത്തിലേക്ക് മാറുന്നു...ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ ദേവസ്വത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും ഇനി സ്വന്തം വൈദ്യുതി  (2 hours ago)

കണ്ണൂര്‍ പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികയ്ക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍  (2 hours ago)

രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി....  (2 hours ago)

നാടന്‍പാട്ട് കലാകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍...  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം... മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അച്ഛന്‍ മരിച്ചു...  (3 hours ago)

സമരം കടുത്തതോടെ... സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ച ഇന്ന്.  (3 hours ago)

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും  (4 hours ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (4 hours ago)

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (5 hours ago)

Malayali Vartha Recommends