കാലിത്തീറ്റ കുംഭകോണക്കേസില്‍ തടവില്‍ കഴിയുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
കാലിത്തീറ്റ കുംഭകോണക്കേസില്‍ തടവില്‍ കഴിയുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.ലാലുവിന്റെ ജാമ്യാപേക്ഷയെ സിബിഐ സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു. ജാമ്യം അനുവദിച്ചാല്‍ ലാലു രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തത്.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ലാലു പ്രസാദ് യാദവ് ഇടപെടാന്‍ സാധ്യതയുണ്ടെന്നും സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ വ്യക്തമാക്കിയിരുന്നു. മൂന്ന് കാലിത്തീറ്റ കുംഭകോണക്കേസുകളിലാണ് ലാലു ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. കഴിഞ്ഞ എട്ട് മാസമായി ലാലു ആശുപത്രിയില്‍ ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha