വിങ് കമാൻഡർ അഭിനന്ദന്‍ വര്‍ധമാൻ മോദി പ്രധാനമന്ത്രിയാകണമെന്നാവശ്യപ്പെട്ട് ബിജെപിക്ക് വോട്ടു ചെയ്തെന്ന്സോഷ്യൽ മീഡിയയിൽ പ്രചാരണം ; പോസ്റ്റ് വ്യാജം ; താക്കീത് നൽകി കമ്മീഷൻ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെയും വെറുതെ വിടാതെ ബിജെപി. തെരെഞ്ഞെടുപ്പിൽ അഭിനന്ദന്‍ വര്‍ധമാന്‍ ബിജെപിക്ക് വോട്ടു ചെയ്‌തെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണമുണ്ടായി. തുടർന്ന് വര്‍ധമാന്റെ മുഖച്ഛായയുള്ള ചിത്രത്തിനൊപ്പം പ്രചാരണം നടത്തി അഭിനന്ദനോട് സാദൃശ്യം തോന്നുന്നയാള്‍ ബിജെപി ചിഹ്നമുള്ള കാവി നിറമുള്ള ഷാളണിഞ്ഞ് നില്‍ക്കുന്നത് കാണാം.
ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെ: ''ബിജെപിക്ക് പിന്തുണയുമായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ജി. മോദിജിയെ പ്രധാനമന്ത്രിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. മോദിയെക്കോള്‍ മികച്ച പ്രധാനമന്ത്രിമാര്‍ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുകാരിലേക്കും ജിഹാദികളിലേക്കും ഈ പോസ്റ്റ് എത്തിക്കൂ. ജീവനോടെ തിരിച്ചെത്തിയ അഭിനന്ദന്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് അറിയിക്കൂ. 'ബിജെപി അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും ചിത്രവും പോസ്റ്റും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ ചിത്രവും പോസ്റ്റും വ്യാജമാണ്.
അഭിനന്ദന്‍ വര്‍ധമാന്‍ ഇത്തരം രാഷ്ട്രീയപ്രചാരണങ്ങളില്‍ പങ്കെടുക്കുന്നില്ല. വ്യോമസേന നിയമപ്രകാരം ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല. അഭിനന്ദന്റേതിന് സമാനമായ മീശയാണ് ചിത്രത്തില്‍ കാണുന്നയാള്‍ക്കുള്ളത്. ഈ സാമ്യവും മുഖച്ഛായയും മുതലെടുത്താണ് വ്യാജ പ്രചാരണം. അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്.
സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. പെരുമാറ്റചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചാരണങ്ങള്‍ അനുവദിക്കില്ല. വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപിയുടെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താക്കീതുമായി കമ്മീഷന്‍ രംഗത്തെത്തിയത്.
ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉപയോഗിച്ചുള്ള പാക്കിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാക്കിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'താപല്‍ ടീ' എന്ന ബ്രാന്‍ഡിന്റെ പേരിലാണ് ദൃശ്യങ്ങള്‍ പുറത്തിറങ്ങിയത്.
ചായ കുടിക്കുന്ന അഭിനന്ദന്‍ 'ദ ടീ ഈസ് ഫന്റാസ്റ്റിക്, താങ്ക്യു' എന്ന് പറയുന്നത് പരസ്യത്തില്‍ കാണാം. വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യമെന്ന പേരിലാണ് വിഡിയോ പ്രചരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി വിഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വിഡിയോ യഥാര്‍ഥമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് യഥാര്‍ഥത്തില്‍ താപല്‍ ടീ കമ്പയുടേതല്ല. ഇതൊരു എഡിറ്റ് ചെയ്ത വിഡിയോ ആണ്. അഭിനന്ദന്റെ ദൃശ്യങ്ങള്‍ താപല്‍ ടീ പരസ്യത്തില്‍ ഉപയോഗിച്ചിട്ടില്ല. പാക് സൈന്യം അഭിനന്ദനെ കസ്റ്റഡിയിലെടുത്ത ശേഷം ഫെബ്രുവരി 27ന് പുറത്തുവിട്ട വിഡിയോയിലെ ദൃശ്യങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പലരും ഇത് യഥാര്‍ഥ പരസ്യമാണെന്നാണ് ധരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha