ഇന്ത്യയെ രക്ഷിക്കാന്‍ മോദിക്കെ കളിയൂ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഇന്ത്യയെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് യോഗ ഗുരു ബാബാ രാംദേവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഇന്ത്യയെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് യോഗ ഗുരു ബാബാ രാംദേവ്. രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്നും അതിനാല്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ജയ്പൂരിലെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ജയ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിന് പിന്തുണ അറിയിച്ച അദ്ദേഹം പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി. ഒരു വ്യക്തിക്ക് പുറമേ ഭാരതമാതയുടെ അഭിമാനമായ ഒരു വ്യക്തിത്വത്തെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം രാജ്യാതിര്‍ത്തിക്ക് പുറമേ രാജ്യത്തിന്റെ മുഴുവന്‍ സുരക്ഷയും ഉറപ്പ് നല്‍കാന്‍ കഴിവുള്ളയാളാണ് നരേന്ദ്ര മോദിയെന്നും കൂട്ടിച്ചേര്‍ത്തു.
2019 ലോക്സഭ തെരഞ്ഞെടുപ്പ് 5 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകുമെന്നും 50 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് രാജ്യത്തിന്റെ സുസ്ഥിര വികസനം ഉറപ്പ് വരുത്താന്‍ കഴിഞ്ഞില്ലെന്നും ജയ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് പറഞ്ഞു. ബിജു ജനതാദളിനെയും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ തെരെഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ നരേന്ദ്ര മോദി എന്‍ഡിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും വ്യക്തമാക്കി.
സാമ്പല്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്ന ഭരണകക്ഷിയായ ബിജെഡിക്കെതിരെ പ്രധാനമന്ത്രി രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, സംസ്ഥാന സര്‍ക്കാര്‍ അത് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു. സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങളുടെ പട്ടിണി മാറ്റാന്‍ കഴിയാത്തവരാണ് അധികാരം കയ്യാളുന്നത്.
കോണ്‍ഗ്രസ്സും ബിജെഡിയും ജനങ്ങളെ വഞ്ചിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തണമെങ്കില്‍ സംസ്ഥാനത്തും എന്‍ഡിഎ അധികാരത്തില്‍ വരണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒഡീഷയില്‍ പ്രകൃതി വിഭവങ്ങള്‍ ധാരാളമുണ്ടെങ്കിലും അവ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ല. സംസ്ഥാനത്ത് ഒരു രൂപയ്ക്ക് നല്‍കുന്ന അരിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 29 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്.
പുതിയ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ മന്ത്രാലയം രൂപീകരിക്കും. 2022 ആവുന്നതോടെ ഒഡീഷയിലെ ദാരിദ്ര്യം തുടച്ചു നീക്കാനാവുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
https://www.facebook.com/Malayalivartha