ചെരുപ്പ് വാങ്ങിയ ഉപഭോക്താവിനു നല്‍കിയ പേപ്പര്‍ ബാഗിന് മൂന്ന് രൂപ വിലയിട്ടു ; നഷ്ടപരിഹാരമായി ഷൂകമ്പനിക്ക് നല്‍കേണ്ടി വന്നത് 9000 രൂപ...!

കടയില്‍ നിന്നും വാങ്ങിയ ഷൂസ് പൊതിഞ്ഞു കൊടുത്ത ക്യാരിബാഗിന് മൂന്ന് രൂപ വില വാങ്ങിയതിന് കടയുടമ ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത് 9000 രൂപ.
ഛണ്ഡീഗഡിലെ ഉപഭോക്തൃ കോടതിയുടെ വിധിയില്‍ ഇന്ത്യയിലെ ബാറ്റാ
ഷൂ കമ്പനിക്കാണ് പണി കിട്ടിയത്.
ഛണ്ഡീഗഡ് സ്വദേശി ദിനേശ് പ്രസാദ് രത്തൂരി എന്നയാള്‍ക്കാണ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. പേപ്പര്‍ബാഗിന് വിലയിട്ട ഷൂ സ്ഥാപനത്തെ വിമര്‍ശിക്കാനും കോടതി മടിച്ചില്ല.
ഒരു ജോഡി ഷൂസിന് 402 രൂപയും അത് പൊതിഞ്ഞു കൊടുത്ത പേപ്പര്‍ബാഗിന് മൂന്ന് രൂപയുമാണ് കമ്പനി ഈടാക്കിയത്. അന്യായമായ വിപണനമെന്നാണ് നടപടിയെന്നാണ് ഇതിനെ വിമര്‍ശിച്ച കോടതി അഭിപ്രായപ്പെട്ടത്.
ഇത്രയും വലിയ കമ്പനിയായിട്ടും ഒരു ഷൂസിന് സൗജന്യ കവര്‍ നല്‍കാന്‍ കഴിയില്ലേയെന്ന് കോടതി ചോദിക്കുകയും ചെയ്തു.
3000 രൂപ ശാരീരിക മാനസീക പീഡനത്തിനാണ്. 1000 രൂപ കോടതി ചെലവുകളും 5000 രൂപ നിക്ഷേപവും ആണ് കോടതി വിധിച്ചത്. ഇനിമുതല്‍ ക്യാരിബാഗ് സൗജന്യമായി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha