സ്വന്തം വീടിന് മുകളില്‍ ഇസ്‌ളാമിക പതാക വെച്ച യുവതിയെ ബിജെപിക്കാര്‍ ഭീഷണിപ്പെടുത്തി അഴിപ്പിച്ച് 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ചു... സംഭവം വിവാദത്തിലേക്ക്...

ബിജെപി എല്ലായിടത്തും ജയിക്കുന്നത് സമൂഹത്തെ ഭിന്നിപ്പിച്ചും വിഭാഗീകത സൃഷ്ടിച്ചുമാണ്. അത് പാക് പതാക ആയിരുന്നില്ല. ഇപ്പോള്‍ ബിജെപിക്കാര്‍ക്ക് പച്ച നിറത്തിലുള്ള എല്ലാ പതാകയും പാക് പതാകയാണ്. ഇത്തരത്തിലുള്ള നിരക്ഷര കോമാളികള്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ പോലും കഴിയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് പോലും കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. ബിജെപി സ്ഥാനാര്‍ത്ഥി തേജസ്വരി സൂര്യ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണഘടനയ്ക്ക തന്നെ വലിയ അപകടകാരിയായി മാറുമെന്നാണ് എല്ലാവരും പറയുന്നത്. ഇതൊരു തരം നാണം കെട്ട പരിപാടിയാണെന്നും അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം വീടിന് മുകളില്‍ ഇസ്‌ളാമിക പതാക വെച്ച യുവതിയെ ബിജെപിക്കാര്‍ ഭീഷണിപ്പെടുത്തി അഴിപ്പിച്ച് 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
ബംഗലുരുവിലെ ബൊമ്മനഹള്ളി പ്രദേശത്ത് നടന്ന സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ യുവതിയോട് കൊടി എടുത്തുമാറ്റാന്‍ ആവശ്യപ്പെടുന്നതും നിര്‍ബ്ബന്ധിക്കുന്നതും യുവതി അത് എടുത്തു മാറ്റുന്നതുമായ വീഡിയോ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് നടപടിയെടുത്തോ എന്നു വ്യക്തമല്ല. ബംഗലുരു സൗത്തില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യയ്ക്ക് വേണ്ടി പ്രചരണം നടത്താന്‍ എത്തിവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. വീഡിയോയില്‍ കാണുന്നത് ബിജെപി അംഗമായ ഒരു വ്യവസായ പ്രമുഖനെ ആണെന്ന് ജനതാദള്‍ സെക്യുലര്‍ നേതാവ് തന്‍വീര്‍ അഹമ്മദ് പറയുന്നു. നടപടിക്കെതിരേ കോണ്‍ഗ്രസ് അംഗമായ കവിതാ റെഡ്ഡി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് ഇത്തരം വൃത്തികെട്ട നടപടിയിലൂടെ അല്ലെന്നും കാഴ്ചവെച്ച മികവിന്റെയും ഭരണനേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും കവിതാ റെഡ്ഡി പറഞ്ഞു.
https://www.facebook.com/Malayalivartha