ഉത്തരേന്ത്യയില്‍ കനത്ത കാറ്റിലും മഴയിലും 31 മരണം, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലില്‍ നിന്നും ഉടലെടുത്ത കാറ്റാണ് കനത്ത് മഴക്ക് ഇടയാക്കിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഉത്തരേന്ത്യയില്‍ കനത്ത കാറ്റിലും മഴയിലും 31 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 16 പേരും രാജസ്ഥാനില്‍ ആറ് പേരും ഗുജറാത്തിലും 9 പേരുമാണ് മരിച്ചത്. രാജസ്ഥാനിലെ അജ്‌മേര്‍, കോട്ട അടക്കമുള്ളിടങ്ങളിലാണ് കനത്ത മഴയും പിന്നാലെ കൊടുങ്കാറ്റുമുണ്ടായത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലില്‍ നിന്നും ഉടലെടുത്ത കാറ്റാണ് കനത്ത് മഴക്ക് ഇടയാക്കിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാന്റെ പടിഞ്ഞാറന്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ കാറ്റില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.ഗുജറാത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്ന സബര്‍കാന്തയിലെ സ്‌റ്റേജിന്റെ ഒരുഭാഗവും കാറ്റില്‍ തകര്‍ന്നു.
ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായത് വടക്കന്‍ ഗുജറാത്തിലാണ് . രണ്ട് ദിവസങ്ങളിലായി ഉണ്ടായ കാറ്റില്‍ 16 പേരാണ് മധ്യപ്രദേശില്‍ മാത്രം മരിച്ചത്. വ്യാപക നാശനഷ്ടവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. മണിപൂരിലും മൂന്ന് പേര്‍ കാറ്റിലും മഴയിലും മരിച്ചിട്ടുണ്ടാണ് റിപ്പോര്‍ട്ട്.
L
https://www.facebook.com/Malayalivartha