പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഉന്നയിച്ചു നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതായി ആരോപണം

പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഉന്നയിച്ചു നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതായി ആരോപണം. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ കൊല്‍ക്കത്ത സ്വദേശി മഹേന്ദ്ര സിങ് നല്‍കിയ പരാതിയാണ് വെബ്‌സൈറ്റില്‍ ഇല്ലാത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചട്ടംലംഘിച്ചെന്ന് ഉന്നയിച്ചു നല്‍കുന്ന പരാതികള്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ കാണാന്‍ സൗകര്യമുണ്ട്. ഇത്തരത്തില്‍ 426 പരാതികളാണ് .
ബാലാകോട്ടില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ സൈന്യത്തിനും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കും വേണ്ടി വോട്ട് ചെയ്യണമെന്നായിരുന്നു ലാത്തൂരില്‍ മോദിയുടെ അഭ്യര്‍ഥന. ഇതിനെതിരെ ഏപ്രില്‍ 9നാണ് മഹേന്ദ്ര സിങ് പരാതി നല്‍കിയത്. സംഭവത്തില്‍ മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. പ്രസംഗത്തില്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നു മഹാരാഷ്ട്ര മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഒസ്മനാബാദ് തിരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ടും നല്‍കി.
എന്നാല്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ പരാതി പരിഹരിക്കപ്പെട്ടു എന്നാണ് കാണുന്നതെന്നു മഹേന്ദ്ര സിങ് പറഞ്ഞു. ഇതു സാങ്കേതിക പിശകാണെന്നും വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് കാണിക്കേണ്ടതെന്നും കമ്മിഷന്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കു മുന്‍പു വിശദീകരണം നല്‍കാന്‍ മഹാരാഷ്ട്ര മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെട്ടതായും കമ്മിഷന്‍ അറിയിച്ചു.
പരാതി നല്‍കി രണ്ടാഴ്ചയോളം പിന്നിട്ടിട്ടും കമ്മിഷന്‍ യാതൊരു ഇടപെടലും നടത്തിയില്ലെന്നും പ്രധാനമന്ത്രി സമാനമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
https://www.facebook.com/Malayalivartha