ജമ്മുകാശ്മീരിലെ അനന്ത്‌നാഗില്‍ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു

ജമ്മുകാശ്മീരിലെ അനന്ത്‌നാഗില്‍ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. അനന്ത്‌നാഗില്‍ ബിജ്ബഹറയിലെ ബജേന്ദര്‍ മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരില്‍നിന്ന് തോക്കും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയും ഭീകരരെ വധിക്കുകയും ചെയ്തു. പ്രദേശത്ത് സൈന്യം പരിശോധന തുടരുകയാണ്.
"
https://www.facebook.com/Malayalivartha